പശ്ചിമ ബംഗാളില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. സ്വന്തം മണ്ഡലമായ കുച്ച്ബിഹാറിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു മന്ത്രി നിസിത് പ്രമാണിക്കിനും സംഘത്തിനും നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കേന്ദ്രമന്ത്രിയുടെ എസ് യു വി വാഹനത്തിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. അക്രമാസക്തകായ ആള്‍ക്കൂട്ടത്തെ പോലീസ് കണ്ണീര്‍ വാതകം ഉള്‍പ്പെടെ പ്രയോഗിച്ചായിരുന്നു പിരിച്ചുവിട്ടത്.
സ്വന്തം മണ്ഡലമായ കുച്ച്ബിഹാറിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു മന്ത്രി നിസിത് പ്രമാണിക്കിനും സംഘത്തിനും നേരെ കല്ലേറുണ്ടായത്
ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എന്ന് കേന്ദ്ര മന്ത്രി ആരോപിച്ചു. ബംഗാളിലെ ജനാധിപത്യത്തിന്റെ മോശം അവസ്ഥയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നത്. മന്ത്രിമാരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ ഊഹിക്കാവുന്നതയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എന്ന് കേന്ദ്ര മന്ത്രി
അതേസമയം, മേഖലയില്‍ കഴിഞ്ഞ ദിവസം ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ ബിഎസ്എഫ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തിലെ ജനരോഷമാണ് മന്ത്രിക്ക് എതിരെ ഉണ്ടായത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മന്ത്രിക്ക് എതിരെ പ്രതിഷേധം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു.
കൊലപാതകം മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ നിസിത് പ്രമാണിക്ക് സ്വീകരിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൂച്ച് ബിഹാറില്‍ സംഘടിപ്പിച്ച റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് ആരോപണം ഉന്നയിച്ചത്. പ്രമാണിക്കിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പ്രമാണിക്ക് എവിടെ പോയാലും കരിങ്കൊടി മാത്രമേ കാണൂ എന്ന് തൃണമൂല്‍ നേതാവ് ഉദയന്‍ ഗുഹയും പറഞ്ഞിരുന്നു.