INDIA

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു

വെബ് ഡെസ്ക്

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലെ ലാന്‍ഡ്‌ലൈന്‍ ഫോണിലേക്കാണ് വധഭീഷണി മുഴക്കികൊണ്ടുള്ള കോളെത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും 100 കോടി നൽകിയില്ലെങ്കിൽ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി. ഓഫീസ് ജീവനക്കാരാണ് ഫോൺ എടുത്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് നാഗ്പൂർ പോലീസ് അറിയിച്ചു. 

കര്‍ണാടകയിലെ ഹബ്ലിയില്‍ നിന്നാണ് ഫോണ്‍ കോളെത്തിയത് എന്നാണ് വിവരം

ശനിയാഴ്ച രാവിലെ 11.30-നും 11.40-നും ഇടയിലാണ് സംഭവം. ഗഡ്കരിയുടെ ഓഫീസ് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കി. കര്‍ണാടകയിലെ ഹബ്ലിയില്‍ നിന്നാണ് ഫോണ്‍ കോളെത്തിയത് എന്നാണ് വിവരം. ഭീഷണിയെ തുടർന്ന് മന്ത്രിയുടെ z പ്ലസ് കാറ്റഗറി സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മകര സംക്രാന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി ഗഡ്കരി നിലവില്‍ നാഗ്പൂരിലാണുള്ളത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?