വി മുരളീധരൻ, കപ്പൽ ജീവനക്കാര്‍  
INDIA

നിയമ വഴിയിലെ കാലതാമസം മാത്രം; ഗിനിയില്‍ തടവിലായവരെ നാവികരെ തിരികെയെത്തിക്കാന്‍ ശ്രമം തുടരുമെന്ന് കേന്ദ്രമന്ത്രി

നിയമത്തിന്റെ വഴിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം മാത്രമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്

വെബ് ഡെസ്ക്

ഗിനിയില്‍ തടവിലായ ഇന്ത്യന്‍ മോചനം വൈകുന്നത് സാങ്കേതികത്വം കൊണ്ട് മാത്രമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നാവികരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നൈജീരിയയിലെയും ഗിനിയിലെയും എംബസികളുമായി ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. നിയമത്തിന്റെ വഴിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം മാത്രമാണ് ഇപ്പോള്‍ ഉണ്ടാകുന്നത് എന്നും മന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നാവികരുടെ മോചനത്തിനായി നൈജീരിയയിലെയും ഗിനിയിലെയും എംബസികളുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കപ്പലില്‍ ബന്ദികളായി കഴിയുന്നവരെല്ലാം ഇപ്പോള്‍ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ബന്ദികളായി കഴിയുന്നവരെല്ലാം ഇപ്പോള്‍ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കേന്ദ്രമന്ത്രി

അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിച്ചു കൊണ്ടാണ് മോചന ശ്രമങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇന്ത്യന്‍ എംബസി അധികൃതര്‍ രണ്ട് തവണ സംഘത്തെ കണ്ടിരുന്നു. നിയമത്തിന്റെ വഴിയില്‍ ഉണ്ടാകുന്ന കാലതാമസം മാത്രമാണ് ഇപ്പോഴത്തേത് എന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ജീവനക്കാരെ നൈജീരിയയിലേക്ക് കൈമാറാനുള്ള നീക്കം നടക്കുകയാണെന്ന് തടവിലുള്ള മലയാളി

അതേസമയം തടവിലായ കപ്പല്‍ ജീവനക്കാരെ നൈജീരിയയിലേക്ക് കൈമാറാനുള്ള നീക്കം നടക്കുകയാണെന്ന് തടവിലുള്ള മലയാളി വിജിത്ത് പറഞ്ഞു. ഇതിനായി ഇവരെ ലൂബാ തുറമുഖത്ത് എത്തിച്ചതായി വിജിത്ത് പങ്കുവെച്ച് വീഡിയോയിലൂടെ വ്യക്തമാക്കി.  

മലാവെ ദ്വീപിലേക്ക് മാറ്റിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികരെ നൈജീരിയയിലേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്. നൈജീരിയയില്‍ എത്തുന്നതോടെ ജീവനക്കാര്‍ക്ക് അവിടെ നിന്നും നിയമനടപടി നേരിടേണ്ടി വരും. ഇത്തരത്തിലുള്ള ആശങ്ക ജീവനക്കാര്‍ക്കിടയിലുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ജീവനക്കാര്‍ പങ്കുവെച്ചത്.

കപ്പല്‍ നിയമപരമായാണ് ഗിനിയില്‍ എത്തിയതെന്ന് തെളിയിക്കാനുള്ള നീക്കങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന രേഖകളും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നൈജീരിയക്ക് നല്‍കി. നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിയമപരമായും കൈമാറ്റം തടയാനുള്ള നീക്കവും നടത്തുന്നുണ്ട്. ജീവനക്കാരെ ബന്ദികളാക്കിയത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ നിയമ നടപടികള്‍ പുരോഗമിക്കുന്നത്. നൈജീരിയയിലെ ഫെഡറല്‍ കോടതിയെ ആണ് കമ്പനി സമീപിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ