INDIA

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ കലാപങ്ങൾ പരമാർശിച്ച് യുഎൻ സംഘടന, ' അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ തയ്യാറാവണം'

വെബ് ഡെസ്ക്

ഹരിയാനയിലെയും മണിപ്പൂരിലെയും വംശീയ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭാ മനുഷ്യവകാശ ഹൈകമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഇന്ത്യ പരിശ്രമിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിലിന്റെ 54ാമത് യോഗം നടക്കുന്നതിനിടെയാണ് അദ്ദേഹം ഇന്ത്യയില്‍ നടക്കുന്ന കലാപങ്ങളെ പരാമർശിച്ചത്. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെ ചൂണ്ടിക്കാട്ടുന്നിതിനിടെയാണ് മണിപ്പൂരും ഹരിയാനയും വിഷയമായത്. പാകിസ്താനിലെയും പെറുവിലെയും ആഫ്രിക്കയിലെയും മനുഷ്യാവകാശങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യയിലെ ഹരിയാനയിലെ ഗുരുഗ്രാമിൽ ഈയിടെയായി മുസ്ലീകള്‍ ആക്രമണങ്ങള്‍ ഇരയാകാറുണ്ട്
വോള്‍ക്കര്‍ ടര്‍ക്ക്

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ പതിവായി അക്രമത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ വാര്‍ത്തകള്‍ എപ്പോഴും കേള്‍ക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഹരിയാനയിലെ ഗുരുഗ്രാമിൽ ഈയിടെയായി മുസ്ലീങ്ങള്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തിയ ഘോഷയാത്രിക്കിടെ നടന്ന അക്രമത്തിലാണ് ഹരിയാനയിലെ നൂഹ് ജില്ലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരാഴ്ച നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഏഴ് മരണങ്ങളും 200 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. അവിടെ മുസ്ലീങ്ങളുടെ വ്യാപര സ്ഥാപനങ്ങൾ വ്യാപകമായി പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു.

വിവിധ വംശീയ വിഭാഗത്തിലുള്ളവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മണിപ്പൂര്‍ അരക്ഷിതാവസ്ഥയിലാണെന്നാണ് വോള്‍ക്കര്‍ ടര്‍ക്ക പറഞ്ഞത്

ശേഷം നാല് മാസത്തോളമായി കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ സ്ഥിതിയും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്ത് വിവിധ വംശീയ വിഭാഗത്തിലുള്ളവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മണിപ്പൂര്‍ അരക്ഷിതാവസ്ഥയിലാണെന്നാണ് വോള്‍ക്കര്‍ ടര്‍ക്ക പറഞ്ഞത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം 200 ലധികം പേര്‍ മരിക്കുകയം 70000 ത്തിലധികം ആളുകള്‍ പാലായനം ചെയ്യുകയും ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ഫൈസലാബാദിലെ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിച്ചതും അദ്ദേഹം പരാമര്‍ശിച്ചു

'അസഹിഷ്ണുത, വിദ്വേഷ പ്രസംഗം, മതതീവ്രവാദം, വിവേചനം, എന്നിവയെ നേരിടാനുള്ള എല്ലാ ശ്രമങ്ങളെയും തടയേണ്ടതാണ്. അത് ഇല്ലാതാക്കാനുള്ള കഠിന ശ്രമങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകണം'. അദ്ദേഹം വ്യക്തമാക്കി. മതനിന്ദാ നിയമങ്ങള്‍ ഭേദഗതി ചെയ്യാനൊരുങ്ങുന്ന പാകിസ്താന്റെ നീക്കമായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയ മറ്റൊരു മനുഷ്യാവകാശ ലംഘനം. മതനിന്ദയ്ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിലൂടെ പാകിസ്താന്‍ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഫൈസലാബാദിലെ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിച്ചതും അദ്ദേഹം പരാമര്‍ശിച്ചു. പല രാജ്യങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കുന്നത് ഒരുപാട് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും