INDIA

പരുക്കേറ്റ് രക്തത്തില്‍ കുളിച്ച് പെണ്‍കുട്ടി, ദൃശ്യങ്ങള്‍ പകര്‍ത്തി ആള്‍ക്കൂട്ടം; ക്രൂരം

ഉത്തര്‍പ്രദേശിലെ കനൗജിലാണ് ദാരുണ സംഭവം നടന്നത്

വെബ് ഡെസ്ക്

പരുക്കേറ്റ് ചോരവാര്‍ന്ന് കിടന്ന പെണ്‍കുട്ടിയെ സഹായിക്കാന്‍ മുതിരാതെ ദൃശ്യങ്ങള്‍ പകര്‍ത്തി ആള്‍ക്കൂട്ടം. ഉത്തര്‍പ്രദേശിലെ കന്നൗജിലാണ് മനുഷ്യത്വം എന്ന വാക്കിനെ പോലും ലജ്ജിപ്പിക്കുന്ന സംഭവം നടന്നത്. രക്തം വാര്‍ന്ന് കിടക്കുന്ന 13 വയസ്സുകാരിയായ പെണ്‍കുട്ടി കൈനീട്ടി സഹായം അഭ്യര്‍ത്ഥിക്കുന്നതും ചുറ്റും കൂടി നിന്ന പുരുഷന്‍മാര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതുമായ വീഡിയോ പുറത്ത് വന്നു. വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയാണ് പരുക്കുകളോടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന് സമീപം കണ്ടെത്തിയത്.

തടിച്ച് കൂടിയവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പോലീസിനെ അറിയിച്ചിരുന്നോ എന്ന് ചോദിക്കുന്നതും പുറത്ത് വന്ന വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ആരും തന്നെ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല. ഈ വീഡിയോയ്ക്ക് പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ കൈയ്യില്‍ എടുത്തുകൊണ്ട് ഓട്ടോയില്‍ കയറുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

ഞയറാഴ്ച വീട്ടില്‍ നിന്ന് പുറത്ത് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി ഒരു പുരുഷനോടൊപ്പം നടന്നു പോകുന്നതതായി കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് പരുക്കുകളോടെ രക്തം വാര്‍ന്ന് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഗസ്റ്റ് ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് വിവരം പോലീസിനെ അറിയിച്ചത്.

പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് സംശയിക്കുന്നതായി കുടുംബം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിന് പരാതി നല്‍കി. സിസിടിവി ദൃശ്യത്തില്‍ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന പുരുഷനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ