പ്രതീകാത്മക ചിത്രം  
INDIA

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; പെണ്‍കുട്ടികളെ സ്വയം പ്രതിരോധം പഠിപ്പിക്കാന്‍ യുപി

സ്വാതന്ത്ര സമര സേനാനിയായ റാണി ലക്ഷ്മി ഭായിയുടെ സ്മരണാര്‍ഥം റാണി ലക്ഷ്മി ഭായ് ട്രയിനിംങ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്

വെബ് ഡെസ്ക്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സംസ്ഥാനമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്ന ഉത്തര്‍പ്രദേശില്‍ വനിതകളെ സ്വയം പര്യാപ്തരാക്കാര്‍ സര്‍ക്കാര്‍ പദ്ധതി. അനിഷ്ഠ സംഭവങ്ങളെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികളെ പ്രാപ്തമാക്കുന്ന പുതിയ പദ്ധതി പാഠ ഭാഗമാക്കാനാണ് യുപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര സമര സേനാനിയായ റാണി ലക്ഷ്മി ഭായിയുടെ സ്മരണാര്‍ഥം റാണി ലക്ഷ്മി ഭായ് ട്രയിനിംങ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ 450,000 സ്കൂളുകളിലാണ് പുതിയ പദ്ധതി നടപ്പാക്കുക.

2021ല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എതിരെ നടന്ന അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 31,677 കേസുകളില്‍ 2845 കേസുകളും ഉത്തര്‍ പ്രദേശിലാണ്.

പുതിയ പദ്ധതി പ്രകാരം സംസ്ഥാനത്തെ രണ്ട് ലക്ഷം പെണ്‍കുട്ടികളാണ് സ്വയം പ്രതിരോധം മുറകള്‍ അഭ്യസിക്കുക. ആറ് ദിവസങ്ങളിലായി നടത്തുന്ന പരിപാടിയില്‍ പൂവാലശല്യം, സൈബര്‍ ആക്രമണങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍ എന്നിവയെ കുറിച്ചും ബോധവത്കരണവും നടത്തും. പ്രവൃത്തി ദിനങ്ങളില്‍ ഒരു മണിക്കൂര്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുക. സ്‌കൂളിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപകനായിരിക്കും പരിശീലനത്തിന് നേതൃത്വം നല്‍കുക. ശാരീരികമായി എങ്ങനെ ആക്രമികളെ നേരിടാമെന്ന് പഠിപ്പിക്കുന്നതിനോടൊപ്പം യോഗ പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.

നിയമ വിദഗ്ദര്‍, വനിത-ശിശു സംരക്ഷണ സംഘടനകള്‍, യുപി പോലീസ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, UNICEF എന്നിവയില്‍ നിന്നുള്ള വിദഗ്ധരേയും ഉള്‍പ്പെടുത്തികൊണ്ടാണ് പുതിയ പദ്ധതിക്ക് യോഗി ആദിത്യ നാഥിന്റെ സര്‍ക്കാര്‍ തുടക്കമിടുന്നത്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ സജ്ജമാക്കിയ ഹെല്‍പ്പ് ലൈന്‍ സേവനങ്ങള്‍, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സര്‍ക്കാര്‍ അനുവദിച്ച സുരക്ഷാ പദ്ധതികള്‍ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതു കൂടി ഈ പദ്ധതിയുടെ ഭാഗമാണ് .

2021ല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 31,677 കേസുകളില്‍ 2845 കേസുകളും ഉത്തര്‍ പ്രദേശിലാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ