INDIA

അസമിന് പിന്നാലെ യുപിയിലും മദ്രസകൾക്കെതിരെ നീക്കം? പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ

വെബ് ഡെസ്ക്

അസ്സമിന് പിന്നാലെ ഉത്തർപ്രദേശിലും മദ്രസകൾക്കെതിരെ നീക്കം. അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകളെ കണ്ടെത്താൻ സർവെ നടത്തുന്നത് മുസ്ലീം മത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായാണെന്നാണ് ആരോപണം. നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന മദ്രസകളും അവയ്ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളും അന്വേഷിക്കുവാനാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.

ഉത്തര്‍പ്രദേശ് മദ്രസാ ശിക്ഷാ ബോര്‍ഡിന്റെ കണക്കനുസരിച്ച് അംഗീകാരമുളള 16,513 മദ്രസകളാണ് പ്രവര്‍ത്തിക്കുന്നത്. 20 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. എന്നാല്‍ 40000 മുതല്‍ 50000 മദ്രസകള്‍ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നുമുണ്ടെന്നാണ് വിലയിരുത്തല്‍.

ഓഗസ്റ്റ് 30നാണ് ബിജെപി സര്‍ക്കാര്‍ ജില്ലകളിലെ എല്ലാ മദ്രസകള്‍ കേന്ദ്രീകരിച്ചും സര്‍വേ നടത്തണമെന്നാണ് ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയത്

ഓഗസ്റ്റ് 30നാണ് ബിജെപി സര്‍ക്കാര്‍ ജില്ലകളിലെ എല്ലാ മദ്രസകള്‍ കേന്ദ്രീകരിച്ചും സര്‍വേ നടത്തണമെന്നാണ് ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. മദ്രസയുടെ പേര് നടത്തുന്നവരുടെ പേര് സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലം, ആരംഭിച്ച വര്‍ഷം, സ്ഥാപനം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊളളുന്നതിന് പ്രാപ്തമാണോ എന്നും പഠനക്രമം സാമ്പത്തിക സഹായം എവിടെ നിന്നു ലഭിക്കുന്നുവെന്നും തുടങ്ങിയ വിവരങ്ങളാണ് സര്‍വേയില്‍ ആവശ്യപ്പെടുന്നത്. സ്വകാര്യ സ്ഥാപനങ്ങളായാണോ അതോ സര്‍ക്കാറിന് കീഴിലാണോ പ്രവര്‍ത്തിക്കുന്നതെന്നും പരിശോധിക്കണമെന്നാണ് ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരേയും ശിക്ഷാ അധികാരിമാരുടേയും ഒരു കമ്മിറ്റി വിളിച്ച് ചേര്‍ത്താണ് സര്‍വേ നടത്താന്‍ നിര്‍ദ്ദേശിച്ചത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റു (എഡിഎം) മാരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തേണ്ടത്. അദ്ദേഹത്തിന് ഒക്‌ടോബര്‍ അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. (എഡിഎം) പിന്നീട് ഒക്ടോബര്‍ പത്തിനകം ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറണം ഒക്‌ടോബര്‍ ഇരുപത്തിയഞ്ചിന് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിനും കൈമാറും.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലവിലെ നീക്കം അംഗീകാരമില്ലാത്ത മദ്രസകളുടെ വിവരങ്ങള്‍ ലഭിക്കാനുളള തന്ത്രമാകാമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

നിലവില്‍ പ്രവര്‍ത്തിക്കുന്ന 16,513 മദ്രസകള്‍ക്കാണ് പരീഷത്തിന്റെ അംഗീകാരം ലഭിച്ചിട്ടുളളത് അതില്‍ 560 മദ്രസകള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നാണ് മദ്രസാ ശിക്ഷാ പരീഷത് ചെയര്‍മാന്‍ ഇഫ്ത്തിക്കര്‍ അഹമ്മദ് ജാവേദ് പറയുന്നത്. 2018 ല്‍ ഓണ്‍ലൈനായി നടത്തിയ സര്‍വേയില്‍ 2500 മുതല്‍ 3000ത്തോളം വരുന്ന മദ്രസകള്‍ പേപ്പറില്‍ മാത്രമാണ് ഒതുങ്ങുന്നെതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ സര്‍വേ നടപടികള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടപടികള്‍ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചുളളതാണെന്ന് ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇത് ഒരു സര്‍വെ അല്ലെന്നും മുസ്ലീം ജനങ്ങളെ ദ്രോഹിക്കാനുളള ഒരു മിനി എന്‍ ആര്‍ സി യാണെന്നാണ് മജിലിസ്-ഇ- ഇത്തിഹാദുൽ മുസ്ലീമീന്റെ മുതിര്‍ന്ന നേതാവായ ഒവൈസി നടപടിക്കെതിരെ പ്രതികരിച്ചത്.

മിനി എന്‍ ആര്‍ സിയെന്ന് ഒവൈസി

സര്‍ക്കാരിന്റെ നടപടി ഹിന്ദു -മുസ്ലീം സ്പര്‍ദ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് മനോജ് സിംഗ് പ്രതികരിച്ചത്. ഭരണഘടന പ്രകാരം എല്ലാ മതങ്ങള്‍ക്കുമുളള തുല്യ അവകാശം സര്‍ക്കാര്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളെ ആധുനിക വത്കരിക്കുന്നതിനായല്ല ഈ നടപടിയെന്നും.ബിജെപി സര്‍ക്കാര്‍ മുസ്ലീം ജനതയെ നിരന്തരം വേട്ടയാടുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ