INDIA

ദളിത് സഹോദരിമാരുടെ കൊലപാതകം; പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് യുപി സര്‍ക്കാര്‍, കുടുംബത്തിന് 25 ലക്ഷം ധനസഹായം

കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തും

വെബ് ഡെസ്ക്

യുപിയില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍. പ്രതികളുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് അറിയിച്ചു. അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന് 25 ലക്ഷം രൂപയും, വീടും, കൃഷി ഭൂമിയും നല്‍കുമെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് കുടുംബം സര്‍ക്കാരിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. കേസ് അതിവേഗ കോടതിയില്‍ തീര്‍പ്പാക്കല്‍, ഈ മാസം 16-നകം 8 ലക്ഷം രൂപ ധനസഹായം, പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീട്, സഹോദരങ്ങള്‍ക്ക് ജോലി തുടങ്ങിയ ആവശ്യങ്ങളാണ് കുടുംബം മുന്നോട്ട് വച്ചിരിക്കുന്നത്.

പെണ്‍കുട്ടികളുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. സഹോദരിമാര്‍ ബലാത്സംഗത്തിന് ഇരയായെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് പ്രതികളെയും പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ ലഖിംപൂര്‍ ഖേരി ജില്ലാ ജയിലിലേക്ക് മാറ്റി.

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ ബുധനാഴ്ച വൈകിട്ടാണ് പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനഞ്ചും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളുടെ മൃതദേഹം വീടിന് സമീപത്തുള്ള കരിമ്പിന്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസിലെ ആറ് പ്രതികളെയും സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ