INDIA

മുൻ കാമുകിയെ കൊലപ്പെടുത്തി ആറ് കഷണങ്ങളാക്കി: യുവാവ് അറസ്റ്റില്‍

ഉത്തർപ്രദേശില്‍ 22 കാരിയായ ആരാധന പ്രജാപതിയെയാണ് മുന്‍ കാമുകനായ പ്രിന്‍സ് യാദവ് കൊലപ്പെടുത്തിയത്

വെബ് ഡെസ്ക്

ഡല്‍ഹിയില്‍ ശ്രദ്ധാ വാള്‍ക്കറിന്റെ കൊലപാതകത്തിനു പിന്നാലെ രാജ്യത്ത് വീണ്ടും അരുംകൊല. ഉത്തര്‍പ്രദേശിലെ അസംഗഡിലെ പശ്ചിംപട്ടി ഗ്രാമത്തിലാണ് സമാനമായ സംഭവം അരങ്ങേറിയത്. 22 കാരിയായ ആരാധന പ്രജാപതിയെയാണ് മുന്‍ കാമുകനായ പ്രിന്‍സ് യാദവ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ആരാധനയുടെ മൃതദേഹം ആറ് കഷ്ണങ്ങളാക്കി കിണറ്റിലും കുളത്തിലുമായി പ്രിന്‍സ് ഉപേക്ഷിക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

നവംബര്‍ 15നാണ് പശ്ചിംപട്ടി ഗ്രാമത്തിലെ കിണറ്റില്‍ നിന്ന് ആരാധനയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നെന്നും അര്‍ധനഗ്നമായിരുന്നെന്നും പോലീസ് വ്യക്തമാക്കി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൃത്യത്തിന്റെ ചുരുളഴിഞ്ഞത്. കുറച്ചു നാളുകള്‍ക്കു മുമ്പ് മറ്റൊരാളുമായി ആരാധനയുടെ വിവാഹം നടന്നിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സൂചന.

നവംബര്‍ 10 മുതല്‍ ആരാധനയെ കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തായ സര്‍വേഷിന്റെ സഹായത്തോടെയാണ് ആരാധനയെ കൊലപ്പെടുത്തിയതെന്നു പ്രിന്‍സ് പറഞ്ഞതായി പോലീസ് അറിയിച്ചു.

നവംബര്‍ ഒമ്പതിന് ആരാധനയേയും കൂട്ടി യാദവ് അമ്പലത്തില്‍ എത്തിരുന്നു. അവിടെവച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ക്ഷേത്രത്തിനടുത്തെ കരിമ്പിന്‍ തോട്ടത്തില്‍ വെച്ച് യാദവും, സുഹൃത്തായ സര്‍വേഷും ചേര്‍ന്ന് ആരാധനയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മൃതദേഹം ആറ് കഷണങ്ങളാക്കി കിണറ്റിലും, കുളത്തിലും ഉപേക്ഷിക്കുകയായിരുന്നു.

അന്വേഷണത്തില്‍ ആരാധനയുടെ ശരീരം മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും, നാടന്‍ തോക്കും, വെടിയുണ്ടകളും പോലീസ് കണ്ടെത്തി. തെളിവെടുപ്പിന്റെ ഭാഗമായി കൊണ്ടുപോകുന്നതിനിടെ തോക്ക് ചൂണ്ടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രിന്‍സിന്‍റെ കാലിന് വെടിയേറ്റു. അതേസമയം യാദവിനെ കൊലപാതകത്തിന് സഹായിച്ച സര്‍വേഷും മറ്റുള്ളവരും ഇപ്പോഴും ഒളിവിലാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ