INDIA

'മുഖം നോക്കി' മുഖം മിനുക്കാന്‍ യുപിഎസ്‌സി; പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ എ ഐ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും

വെബ് ഡെസ്ക്

ദേശീയ ടെസ്റ്റിങ് ഏജന്‍സി നടത്തിയ പ്രമുഖ പരീക്ഷകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പരീക്ഷകളുടെ വിശ്വാസ്യതയും സമഗ്രതയും കാത്തുസൂക്ഷിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായം തേടി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു പി എസ് സി). പിടിഐ റിപ്പോര്‍ട്ട് പ്രകാരം പരീക്ഷകള്‍ക്ക് മുന്നോടിയായി നൂതന സാങ്കേതികവിദ്യയും നിര്‍മ്മിതബുദ്ധിയും ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനാണ് യു പി എസ് സി തയാറെടുക്കുന്നത്.

ആധാര്‍ ഉപയോഗിച്ചുള്ള വിരലടയാള പരിശോധന, മുഖം തിരിച്ചറിയല്‍, ഇ-അഡ്മിറ്റ് കാര്‍ഡുകളുടെ ക്യൂആര്‍ കോഡ് സ്‌കാനിങ്,നിര്‍മിത ബുദ്ധി ക്യാമറകള്‍ ഉപയോഗിച്ചുള്ള തത്സമയ നിരീക്ഷണം എന്നിവയാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുത്തുന്നത്. ദേശീയതലത്തില്‍ ഏകദേശം 80 സെന്ററുകളായിലായി 12 പ്രധാന പരീക്ഷകളാണ് യു പി എസ് സി നടത്തുന്നത്. നിഷ്പക്ഷവും സുതാര്യവുമായ രീതിയില്‍ പരീക്ഷകള്‍ ക്രമീകരിക്കുക എന്ന യു പി എസ് സി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ രീതിയില്‍ നടത്തപ്പെടുന്ന തത്സമയ നിരീക്ഷണം പരീക്ഷകള്‍ക്കിടയില്‍ സംഭവിക്കാനിടയുള്ള അനധികൃത ഇടപെടലുകളെയും ഹാജര്‍ സംബന്ധമായുണ്ടാകുന്ന ക്രമക്കേടുകളെയും തടയുമെന്നാണ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്. നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വെയ്ക്കുന്നതിനിടയിലാണ് സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പ്രമുഖ പരീക്ഷകളുടെ സുരക്ഷിത നടത്തിപ്പുമായി ബന്ധപ്പെട്ട ഇത്തരം പ്രസക്ത നടപടികള്‍ യു പി എസ് സി കൈക്കൊള്ളുന്നത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും