INDIA

ഇന്ത്യയിലെത്തിയ യുഎസ് മാധ്യമപ്രവർത്തകനെ തിരിച്ചയച്ചു; പ്രതികാര നടപടിയെന്ന് ആരോപണം

വെബ് ഡെസ്ക്

ഇന്ത്യയിലെത്തിയ അമേരിക്കന്‍ മാധ്യമപ്രവർത്തകന്‍ അംഗദ് സിങ്ങിനെ തിരിച്ചയച്ചത് കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയെന്ന് വ്യാപക വിമർശനം. വൈസ് ന്യൂസിന്റെ ഏഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ അംഗദിനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് തിരിച്ചയച്ചത് . അംഗദിന്റെ വാർത്തകളെ ഭയപ്പെടുന്നവരാണ് നടപടിക്ക് പിന്നിലെന്ന് മാതാവ് എഴുത്തുകാരിയായ ഗുർമീത് കൗർ ഫേസ്ബുക്കില്‍ കുറിച്ചു. വ്യക്തിപരമായ ആവശ്യത്തിനെത്തിയപ്പോഴാണ് സംഭവമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്ത്യന്‍ വംശജനായ അംഗദിന് അമേരിക്കന്‍ പൗരത്വമാണുള്ളത്.

കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ദേശീയ തലസ്ഥാനത്തെ പ്രതിഷേധങ്ങളെക്കുറിച്ച് അംഗദ് വാർത്തകള്‍ നല്‍കിയിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ ഷഹീന്‍ ബാഗ് സമരവും ഇന്ത്യയിലെ കോവിഡ് പ്രതിസന്ധികളെക്കുറിച്ചും റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് ഡെല്‍റ്റ വകഭേദത്തെക്കുറിച്ചുള്ള അംഗദിന്റെ ഡോക്യുമെന്ററി എമ്മി പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ടെലിവിഷന്‍ മേഖലയിലെ മികച്ച സംഭാവനയ്ക്കുളള പുരസ്‌കാരമാണ് എമ്മി.

ജന്മനാടായ പഞ്ചാബിലേക്ക് വരാന്‍ 18 മണിക്കൂറോളം ന്യൂയോർക്കില്‍ നിന്ന് യാത്ര ചെയ്ത് ഡല്‍ഹിയിലെത്തിയ മകനെ കാരണം ഒന്നും പറയാതെ തിരിച്ചയച്ചെന്നാണ് ഗുർമീത് കൗറിന്റെ ആരോപണം . അതേസമയം, അംഗദിനെ തിരിച്ചയച്ചതില്‍ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്