INDIA

ആൾക്കൂട്ട കൊലപാതകങ്ങൾക്ക് സാധ്യതയേറെ; ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്ത്, പാകിസ്താന്‍ ഒന്നാമത്

വെബ് ഡെസ്ക്

2022-2023ൽ ആൾക്കൂട്ട കൊലപാതകങ്ങൾ ഏറ്റവും സാധ്യതയുടെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്തെന്ന് യു എസ് ആസ്ഥാനമായുള്ള ഓർഗനൈസേഷന്റെ പഠനം. രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള വിവേചനങ്ങൾ ചൂണ്ടിക്കാട്ടി വരും വർഷങ്ങളിൽ ഇന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പതിനാലിൽ ഒന്ന് അഥവാ 7.4 ശതമാനം സാധ്യത ഉണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. പഠനത്തിന്റെ ഭാഗമായി 162 രാജ്യങ്ങളെ വിശകലനം ചെയ്തിട്ടുണ്ട്. മുൻവർഷങ്ങളിൽ ഇന്ത്യ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിലെ വംശഹത്യ തടയുന്നതിനുള്ള സൈമൺ-സ്‌ക്ജോഡ് സെന്റർ, ഡാർട്ട്മൗത്ത് കോളേജിലെ ഡിക്കി സെന്റർ ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിംഗ് എന്നിവയുടെ സംയുക്ത സംരംഭമാണ് പഠനം. കൂട്ടക്കൊലകൾ നടക്കാനുള്ള സാധ്യത വിലയിരുത്തലാണ് പഠനത്തിന്റെ ലക്ഷ്യമായി പറയുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് പാകിസ്താനാണ്. പാകിസ്താനിൽ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കാനുള്ള സാധ്യത ആറിൽ ഒന്നാണ്. പാകിസ്താനിൽ അപകടകരമാം വിധം മനുഷ്യാവകാശ , സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഏഷ്യൻ രാജ്യങ്ങളായ യെമൻ, മ്യാൻമർ എന്നിവ യഥാക്രമം വരുന്നു.

ചൈന ,സിറിയ , ഇറാൻ , ഇറാഖ് തുടങ്ങിയ രാജ്യങ്ങളെക്കാൾ മുന്നിലാണ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം. സിറിയയും ഇറാഖും യഥാക്രമം 11, 12 സ്ഥാനങ്ങളിൽ എത്തിയപ്പോൾ ചൈന 23-ാം സ്ഥാനത്തും ഇറാൻ 30-ാം സ്ഥാനത്തുമാണ്.

കേന്ദ്രങ്ങളിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾ മുസ്ലീം ന്യൂനപക്ഷങ്ങളോട് വിവേചനം കാണിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്

"ആദ്യ മുപ്പതിൽ ഇടം പിടിച്ച രാജ്യങ്ങളെ ഉയർന്ന അപകട സാധ്യതയുള്ളതായി ഞങ്ങൾ കണക്കാക്കുന്നു " EWP വെബ്‌സൈറ്റിൽ വിശദീകരിക്കുന്നു. സർക്കാറിതരമോ അല്ലാത്തതോ ആയ ഒരു സായുധ സംഘം പതിനായിരമോ അതിലധികമോ സാധാരണക്കാരെ ഒരു വർഷത്തെ കാലയളവിൽ മനപ്പൂർവ്വം കൊലപ്പെടുത്തുന്നു. വംശഹത്യയുടെ മിക്കവാറും എല്ലാ കേസുകളിലും കൂട്ടക്കൊലകൾ ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള 15 രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേന്ദ്രങ്ങളിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾ മുസ്ലിം ന്യൂനപക്ഷങ്ങളോട് വിവേചനം കാണിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

വിശകലനത്തിനായി വിലയിരുത്തിയ പ്രധാന വിഷയങ്ങള്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ , ജനസംഖ്യ , സാമൂഹിക സാമ്പത്തിക നടപടികൾ , ഭരണ നടപടികൾ, മനുഷ്യാവകാശങ്ങളുടെ തലങ്ങൾ (സഞ്ചാര സ്വാതന്ത്ര്യം), അക്രമാസക്തമായ സംഘർഷത്തിന്റെ രേഖകൾ (യുദ്ധവുമായി ബന്ധപ്പെട്ട മരണങ്ങൾ, കൂട്ടക്കൊലകൾ) അക്രമാസക്തമായ സംഘർഷങ്ങൾ തുടങ്ങിയവയാണ്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്