INDIA

'പ്രേരണ ദേശീയ പതാക'; വന്ദേ ഭാരതിന് കാവി നിറം നല്‍കിയതിനെ കുറിച്ച് റെയില്‍വേ മന്ത്രി

വെബ് ഡെസ്ക്

ഇന്ത്യയിലെ സെമി ഹൈസ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ നിറം മാറ്റാനുള്ള തീരുമാനത്തെ ന്യായീകരിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ്. വെള്ള - നീല നിറം മാറ്റി കാവി - കാപ്പിക്കളര്‍ നല്‍കാനുള്ള നീക്കം ചര്‍ച്ചയായതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. ദേശീയ പതാകയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് വന്ദേ ഭാരതിന് പുതിയ നിറം നല്‍കിയതെന്നാണ് മന്ത്രിയുടെ പ്രതികരണം.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വന്ദേ ഭാരതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കാവി നിറത്തിലുള്ള പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ മന്ത്രി നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ദക്ഷിണ റെയില്‍വേയിലെ സുരക്ഷാ നടപടികളും അവലോകനം ചെയ്ത അദ്ദേഹം വന്ദേ ഭാരതിന്റെ പുതിയ മുഖം കണ്ട് വിലയിരുത്തിയതിനു ശേഷമാണ് മന്ത്രി മടങ്ങിയത്. 25 മാറ്റങ്ങളോടു കൂടിയാണ് പുതിയ വന്ദേ ഭാരത് എത്തുന്നതെന്നും മന്ത്രി അറിയിച്ചു.

25 വന്ദേഭാരത് റേക്ക്‌സ് ഇതിനോടകം തന്നെ റെയില്‍ വേയില്‍ പ്രവര്‍ത്തന ക്ഷമമായിട്ടുണ്ട്. രണ്ട് റേക്കുകളുടെ നിര്‍മാണം ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു. 28ാമത് റേക്കാണ് പുതിയ നിറത്തില്‍ ട്രാക്കുകളിലെത്തുകയെന്നാണ് ഇന്ത്യന്‍ റെയില്‍ വേ അറിയിച്ചത്.

'' ഇത് നമ്മുടെ സ്വന്തം എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ചേര്‍ന്ന് രൂപ കല്‍പ്പന ചെയ്ത 'മേക്ക് ഇന്‍ ഇന്ത്യ'യുടെ ആശയമാണ്. അതിനാല്‍ വന്ദേഭാരതിലെ സൗകര്യങ്ങലെ കുറിച്ചുള്ള പ്രതികരണങ്ങള്‍ക്കനുസൃതമായി കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുകയെന്നും'' റെയില്‍ വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടാതെ ആന്റി ക്ലൈബേഴ്‌സ് എന്ന സുരക്ഷാ സംവിധാനമാണ് എല്ലാ വന്ദേഭാരത് എക്‌സപ്രസിലും സജ്ജീകരിച്ചിട്ടുള്ളത്. ഇതിനെ കുറിച്ചുള്ള അവലോകനവും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) 18 മാസത്തിനുള്ളില്‍ രൂപകല്‍പ്പനയും നിര്‍മ്മാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിന്‍ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വന്ദേ ഭാരത് എക്‌സ്പ്രസ് എത്തുമെന്നാണ് കേന്ദ്രം ഉറപ്പു നല്‍കിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ യാത്രക്കാരെ പ്രാപ്തരാക്കുമെന്നതാണ് വന്ദേ ഭാരതിന്റെ പ്രധാന ലക്ഷ്യം.

2019ലാണ് ന്യൂ ഡല്‍ഹി മുതല്‍ വാരണാസി വരെയുള്ള ആദ്യത്തെ വന്ദേ ഭാര്ത എക്‌സപ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. 52 സെക്കന്‍ഡില്‍ 100 കി.മി വേഗം കൈവരിക്കാന്‍ വന്ദേ ഭാരത് എക്സ്പ്രസിന് സാധിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും