INDIA

ഗ്യാന്‍വാപിയിലെ 'ശിവലിംഗ'ത്തിന്റെ ശാസ്ത്രീയ പരിശോധന; അന്തിമ വിധി ഒക്ടോബര്‍ 11ന്

വെബ് ഡെസ്ക്

ഗ്യാൻവാപി മസ്ജിദിനുള്ളില്‍ കണ്ടെത്തിയത് ശിവലിംഗമാണോ എന്നതില്‍ ആധികാരികത വരുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ 11ലേക്ക് മാറ്റിവച്ചു. മസ്ജിദ് കമ്മിറ്റിയുടെ വാദം കൂടി കേട്ടശേഷമാകും വാരാണസി കോടതി കാര്‍ബണ്‍ ഡേറ്റിംഗ് പോലുള്ള ശാസ്ത്രീയ പരിശോധന ആവശ്യമുണ്ടോ എന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന ഹര്‍ജിക്കാരുടെ വാദം തെളിയിക്കാനായാണ് ശാസ്ത്രീയ അന്വേഷണം. ശിവലിംഗത്തിന്റെ പഴക്കം കണ്ടെത്താൻ കാർബൺ ഡേറ്റിംഗ് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. അഞ്ച് പേരായിരുന്നു ഹര്‍ജി നല്‍കിയതെങ്കിലും കാർബൺ ഡേറ്റിംഗിന് വിധേയമാക്കിയാൽ ശിവലിംഗത്തിന് കേടുപാടുകൾ സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരാൾ പിന്മാറി. ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിർമ്മിച്ചതെന്നും നിത്യാരാധനയ്ക്ക് അനുമതി വേണമെന്നുമാണ് ഗ്യാന്‍വാപി കേസിലെ മുഖ്യ ഹര്‍ജി. അഖില ലോക് സനാതൻ സംഘിന്റെ പ്രതിനിധികളാണ് ഹര്‍ജിക്കാരായ സ്ത്രീകള്‍.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി