INDIA

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 11:30 ഓടെ ചെന്നൈയിലായിരുന്നു അന്ത്യം.

വെബ് ഡെസ്ക്

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 11:30 ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും.

1976-ല്‍ കെ ബാലചന്ദറിന്റെ 'പട്ടണപ്രവേശം' എന്ന ചിത്രത്തിലൂടെയാണ് ഗണേഷ് തിരശീലയിലേക്ക് എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. എങ്കമ്മ മഹാറാണി(1981), നായകന്‍(1987), അപൂര്‍വ സഹോദരങ്ങള്‍(1989), മൈക്കിള്‍ മദന കാമരാജന്‍(1990), ആഹാ(1997), തെന്നാലി(2000) എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

മലയാളത്തില്‍ ധ്രൂവം, ദേവാസുരം, കാലാപാനി, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലാണ് വേഷമിട്ടത്. 1979-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം നേടിയിട്ടുണ്ട്. 16 വര്‍ഷം വ്യോമസേനയില്‍ സേവനമനുഷ്ഠിച്ച ശേഷം സ്വമേധയാ വിരമിച്ചാണ് ഗണേഷ് അഭിനയരംഗത്തേക്ക് കടന്നത്.

സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോക പ്രമേഹദിനം: പ്രമേഹരോഗിയാണെന്ന് എങ്ങനെ നേരത്തേ തിരിച്ചറിയാം? എന്തൊക്കെ ശ്രദ്ധിക്കണം?

ട്രംപിന്റെ വിശ്വസ്ത; ഇന്ത്യൻ വംശജ തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും; പെന്റഗണിൽ നിന്ന് പിരിച്ചുവിടാനുള്ളവരുടെ പട്ടിക തയ്യാറായി

വയനാട്ടില്‍ പോളിങ് കുത്തനെ കുറഞ്ഞു; ചേലക്കരയില്‍ മികച്ച പോളിങ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിന്‍ഡെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍; നടപടി ഉദ്ദവിനെ അനാവശ്യമായി പരിശോധിക്കുന്നെന്ന ആരോപണത്തിന് പിന്നാലെ