ഐസിഐസിഐ വായ്പാ തട്ടിപ്പുകേസില്‍ വീഡിയോകോണ്‍ ചെയർമാൻ വേണുഗോപാല്‍ ധൂതിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐസിഐസിഐ ബാങ്ക് മുൻ സിഇഒയും എംഡിയുമായ ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ കസ്റ്റഡിയിലെടുത്തതിന് മൂന്ന് ദിവസത്തിന് ശേഷമാണ് വേണുഗോപാലിന്റെ അറസ്റ്റ്. ചന്ദ ബാങ്ക് മേധാവിയായിരിക്കെ വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചെന്ന കേസിലാണ് സിബിഐ നടപടി. മുംബൈ കോടതിയില്‍ ഹാജരാക്കിയ ചന്ദയെയും ദീപക്കിനെയും സിബിഐ ചോദ്യം ചെയ്ത് വരികയാണ്.
ചന്ദ ബാങ്ക് മേധാവിയായിരിക്കെ വീഡിയോകോണ്‍ ഗ്രൂപ്പിന് 3000 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചെന്ന കേസിലാണ് സിബിഐ നടപടി
സംഭവത്തില്‍ വീഡിയോകോണ്‍ ചെയർമാൻ വേണുഗോപാല്‍ ധൂതിനെയും അദ്ദേഹത്തിന്റെ കമ്പനികളായ ഇന്റര്‍നാഷണല്‍ ഇക്ട്രോണിക്ക് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവയേയും ചേര്‍ത്താണ് സിബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച് മാസങ്ങള്‍ക്ക് ശേഷം പകരമായി, വീഡിയോകോൺ ഉടമ വേണുഗോപാൽ, ദീപക് കൊച്ചാർ സ്ഥാപിച്ച കമ്പനിയായ ന്യൂപവർ റിന്യൂവബിൾസിൽ നിക്ഷേപിച്ചു.
വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട ഗുഢാലോചന കേസിലാണ് ചന്ദ കൊച്ചാറിനേയും ഭര്‍ത്താവിനെയും സിബിഐ അറസ്റ്റ് ചെയ്തത്. 59 കാരിയായ ചന്ദ കൊച്ചാര്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് അനുകൂലമായി പ്രവര്‍ത്തിച്ചെന്നാണ് ആരോപണം.
2009നും 2011നും ഇടയില്‍, വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. വായ്പ അനുവദിച്ചത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്നാണ് ആക്ഷേപം. ഇതിനു പിന്നാലെ 2018 ഒക്ടോബറില്‍ ചന്ദ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിന്റെ സിഇഒ സ്ഥാനം രാജിവെച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ചന്ദയുടെയും ദീപകിന്റെയും വീടും ഓഫീസുകളും എന്‍ഫോഴ്‌സമെന്റ് റെയ്ഡ് ചെയ്യുകയും, 2021ല്‍ ഇഡി ചന്ദയെ അറസ്റ്റും ചെയ്തിരുന്നു. അതേസമയം, തനിക്കെതിരായ ആരോപണത്തില്‍ വസ്തുതയില്ലെന്നാണ് ചന്ദ കൊച്ചാറിന്റെ വാദം.