INDIA

അറസ്റ്റ് നിയമ പ്രകാരമല്ലെന്ന് ബോംബെ ഹൈക്കോടതി; വായ്പാ തട്ടിപ്പ് കേസില്‍ ചന്ദ കൊച്ചാറിനും ഭര്‍ത്താവിനും ജാമ്യം

സിആർപിസി 41എ പ്രകാരമല്ല ഇരുവരെയും അറസ്റ്റ്, അതിനാൽ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി

വെബ് ഡെസ്ക്

വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറിനും ഭര്‍ത്താവും വ്യവസായിയുമായ ദീപക് കൊച്ചാറിനും ആശ്വാസം. ഇരുവരെയും വിട്ടയക്കണമെന്ന് ബോംബൈ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇരുവരെയും അറസ്റ്റ് ചെയ്ത നടപടി നിയമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

സിആർപിസി 41എ പ്രകാരമല്ല ഇരുവരെയും അറസ്റ്റെന്നും അതിനാൽ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് രേവതി മൊഹിതേ ദേരെ, ജസ്റ്റിസ് പൃഥ്വി രാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്.

ചന്ദ സ്ഥാപന മേധാവിയായിരിക്കെ, 2009-2012 കാലയളവിൽ വേണുഗോപാൽ ധൂതിന്റെ വീഡിയോകോൺ ഗ്രൂപ്പിന് അനുവദിച്ച വായ്പയുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ചന്ദയ്‌ക്കെതിരെ അധികാര ദുര്‍വിനിയോഗം, ക്രിമിനല്‍ ഗൂഢാലോചന എന്നിങ്ങനെ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കേസിൽ സിബിഐയുടെ എഫ്‌ഐആർ റദ്ദാക്കണമെന്നും റിമാൻഡ് ഉത്തരവുകൾ വേണമെന്നും ആവശ്യപ്പെട്ട് ഇരുവരും രണ്ട് വ്യത്യസ്ത ഹർജികളിലായി കോടതിയെ സമീപിച്ചത്.

സിആർപിസി 41 എ(3) വകുപ്പ് അനുസരിച്ചാണ് കൊച്ചാർ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായത് എന്നതിനാൽ, അവരെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. ചന്ദ കൊച്ചാറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അമിത് ദേശായിയും ഭർത്താവിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും കോടതിയില്‍ ഹാജരായി.

വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് 1,875 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് ചന്ദയുടെയും ദീപക്കിന്റെയും വീടും ഓഫീസുകളും എന്‍ഫോഴ്‌സ്മെന്റ് റെയ്ഡ് ചെയ്തിരുന്നു. 2021ല്‍ ഇഡി ചന്ദയെ അറസ്റ്റും ചെയ്തിരുന്നു. വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് സിബിഐ അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ