INDIA

'വിമ‍‍‍‍ര്‍ശിക്കുന്നവരോട് മാന്യമായി പെരുമാറണം'; പാ‍ര്‍ട്ടി പ്രഖ്യാപനത്തെ പിന്തുണച്ചവ‍ര്‍ക്ക് നന്ദി പറഞ്ഞ് വിജയ്

പാർട്ടിയിലെ ഭാരവാഹികളെ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല

വെബ് ഡെസ്ക്

പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ തനിക്ക് പിന്തുണ പ്രഖ്യാപിച്ചവർക്ക് നന്ദിയറിയിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകം പാർട്ടിയുടെ ഔദ്യോഗിക ലെറ്റർപാഡിലാണ് താരം നന്ദി പറഞ്ഞത്.

തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണെന്ന് വിജയ് പറഞ്ഞു. പുതിയ രാഷ്ട്രീയ യാത്രയിൽ ആശംസ അറിയിച്ച സിനിമ, രാഷ്ട്രീയ, മാധ്യമ മേഖലയിൽ നിന്നുള്ള എല്ലാവർക്കും നന്ദിയെന്നും വിജയ് പറഞ്ഞു.

വിമർശിക്കുന്നവരോട് സമൂഹമാധ്യമങ്ങളിൽ മാന്യമായി പെരുമാറണമെന്ന് പാർട്ടി ഭാരവാഹികളോടും പ്രവർത്തകരോടും വിജയ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പാർട്ടിയിലെ ഭാരവാഹികളെ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

മധുരയിലായിരിക്കും പാർട്ടിയുടെ ആദ്യസമ്മേളനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് വിജയ് തന്റെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്ന് പേരിട്ട പാർട്ടിയുടെ ചെയർമാൻ വിജയ് തന്നെയാണ്. ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും 2026ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കത്തിൽ വിജയ് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്ട്രീയം തന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു തൊഴിൽ അല്ലെന്നും ഇത് ഒരു ഹോബിയല്ലെന്നും വിജയ് പറഞ്ഞു. രാഷ്ട്രീയം തന്റെ അഗാധമായ അഭിനിവേശമാണ്, അതിൽ പൂർണമായും സമർപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇതിനോടകം സമ്മതം മൂളിയ സിനിമയുമായി ബന്ധപ്പെട്ട ചുമതലകൾ പൂർത്തിയാക്കി കഴിഞ്ഞാൽ ജനസേവനത്തിനായി പൂർണമായും രാഷ്ട്രീയത്തിൽ ഏർപ്പെടാനാണ് തീരുമാനമെന്നും വിജയ് കത്തിൽ പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ