INDIA

അക്രമം ഒഴിയാതെ മണിപ്പൂര്‍, ചുരാചന്ദ്പുരില്‍ സ്‌കൂളിന് തീയിട്ടു, ബിഷ്ണുപൂരില്‍ സ്ത്രീയ്ക്ക് വെടിയേറ്റു

വെബ് ഡെസ്ക്

മണിപ്പൂരില്‍ മൂന്ന് മാസത്തോളമായി തുടരുന്ന വംശീയ കലാപവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തുടരുന്നു. ഇന്നലെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഒരു സ്ത്രീയ്ക്ക് വെടിയേറ്റതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ബിഷ്ണുപൂര്‍ ജില്ലയിലാണ് സംഭവം. പരുക്കേറ്റ ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കലാപം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളില്‍ ഒന്നായ ചുരാചന്ദ്പുരില്‍ ഒരു സ്‌കൂളിന് അക്രമി തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച വൈകുന്നേരം രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടായ വെടിവെയ്പ്പിന് പിന്നാലെയാണ് പുതിയ സംഭവങ്ങള്‍ ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മണിപ്പൂരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍. സ്‌കൂകളുകള്‍ തുറക്കുക എന്നത് സര്‍ക്കാറിന് വലിയ വെല്ലുവിളിയായേക്കുമെന്നാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

സ്‌കൂളിന് തീവച്ച സംഭവത്തില്‍ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിട, ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയ കത്തിനശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മെയ് മൂന്നിന് ആരംഭിച്ച അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അടഞ്ഞു കിടക്കുകയായിരുന്നു.

അതിനിടെ, മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പരാജയമാണെന്ന ആക്ഷേപം ശക്തമായിരിക്കെ സംസ്ഥാനത്തെ ഭരണ കക്ഷിയായ ബിജെപിക്കുള്ളില്‍ അതൃപ്തി ശക്തമാക്കുകയാണ്. മുഖ്യമന്ത്രിയ്ക്ക് എതിരെ ബിജെപി എംഎല്‍എ തന്നെ പരസ്യമായി രംഗത്തെത്തി.

സര്‍ക്കാരിന്റെ പിന്തുണയോടെയാണ് അക്രമികള്‍ അഴിഞ്ഞാടിയത് എന്ന് ബിജെപി എംഎല്‍എ ഫയോക്കിപ് ആരോപിച്ചു. മുഖ്യമന്ത്രി ബിരേന്‍ സിങ് അക്രമികളുമായി ഒത്തുകളിച്ചെന്ന ആക്ഷേപവും അദ്ദേഹം ഉയര്‍ത്തി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?