വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. മൂന്ന് തലസ്ഥാനങ്ങള്‍ എന്ന പദ്ധതി മരവിപ്പിച്ചാണ് പുതിയ തലസ്ഥാനം പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടത്തിയ ബിസിനസ് മീറ്റിലായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ വസതിയും അധികം വൈകാതെ വിശാഖപട്ടണത്തേയ്ക്ക് മാറുമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു. ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന പരൂപീകരിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ തീരുമാനം.
അമരാവതി, കര്‍നൂല്‍, വിശാഖപട്ടണം എന്നീ മൂന്ന് തലസ്ഥാനങ്ങളായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കര്‍ഷകരെ കുടിയൊഴിപ്പിച്ചായിരുന്നു നേരത്തെ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ അമരാവതിയില്‍ തലസ്ഥാനം നിര്‍മിക്കാനൊരുങ്ങിയത്. ഹൈദരാബാദിനെ തെലങ്കാനയുടെ തലസ്ഥാനമായും പ്രഖ്യാപിച്ചിരുന്നു.
ലെജിസ്ലേറ്റീവ് (നിയമനിര്‍മാണ സഭ) തലസ്ഥാനമായി അമരാവതിയും, എക്‌സിക്യൂട്ടീവ് (ഭരണനിര്‍വഹണം) തലസ്ഥാനമായി വിശാഖപട്ടണവും, ജുഡീഷ്യല്‍ (നീതിന്യായ) തലസ്ഥാനമായി കര്‍ണൂലും നേരത്തെ പഖ്യാപിച്ചിരുന്നു. വൈ എസ് ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു മൂന്ന് തലസ്ഥാനമെന്ന ബില്ല് കൊണ്ടുവന്നത്. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് തലസ്ഥാനമെന്ന തീരുമാനം റദ്ദാക്കി. അമരാവതിയെ ആന്ധ്രപ്രദേശിന്റെ സ്ഥിരം തലസ്ഥാനമാക്കി പ്രഖ്യാപിച്ചു. അതിനെതിരെ കര്‍ഷകരുടേയും പ്രതിപക്ഷത്തിന്റേയും പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം.