INDIA

'ക്രിസ്തീയ വിഭാഗങ്ങളുടെ സ്വത്ത് അനധികൃതമായി കൈവശപ്പെടുത്തുന്നു'; വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് സീറോ മലബാർ സഭ

എറണാകുളം ജില്ലയിലെ ക്രൈസ്തവ കുടുംബങ്ങളുടെ സ്വത്തുവകകൾക്കു മുകളിൽ വഖഫ് ബോർഡ് ഉയർത്തുന്ന അവകാശവാദങ്ങൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സഭ സംയുക്ത പാർലമെന്ററി സമിതിക്ക് കത്തയച്ചത്

വെബ് ഡെസ്ക്

വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് സീറോ മലബാർ സഭ. എറണാകുളം ജില്ലയിലെ ക്രൈസ്തവ കുടുംബങ്ങളുടെ സ്വത്തുവകകൾക്കു മുകളിൽ വഖഫ് ബോർഡ് ഉയർത്തുന്ന അവകാശവാദങ്ങൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സഭ സംയുക്ത പാർലമെന്ററി സമിതിക്ക് കത്തയച്ചത്.

എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം എന്നിവിടങ്ങളിലെ ക്രിസ്തീയ കുടുംബങ്ങളുടെ സ്വത്തുക്കളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിഷയമാണ് കത്തിൽ ചൂണ്ടിക്കാണിച്ചത്. നിയമപരമായ ഉടമസ്ഥാവകാശം കൈവശമുള്ള 600 കുടുംബങ്ങൾ മാറിത്താമസിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് സഭ ചൂണ്ടിക്കാണിക്കുന്നത്. ഒരു കത്തോലിക്ക പാരിഷ് പള്ളിയും കോൺവെന്റും ഡിസ്പെൻസറിയും ഇതിൽ ഉൾപ്പെടുമെന്നും വഖഫ് ബോർഡിന്റെ അവകാശവാദങ്ങളിൽ ഈ മതസ്ഥാപനങ്ങൾ ഒഴിയേണ്ടുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നുമാണ് സീറോ മലബാർ സഭ പറയുന്നത്.

വിഷയം ചൂണ്ടിക്കാണിച്ച് സീറോ മലബാർ സഭ പബ്ലിക് അഫയർസ് കമ്മിഷനാണ് സംയുക്ത പാർലമെന്ററി സമിതി ജോയിന്റ് സെക്രട്ടറിക്ക് കത്തയച്ചത്. വഖഫ് ബോർഡിന്റെ അവകാശവാദം പൂർണമായും നീതിക്കെതിരും മനുഷ്യത്വവിരുദ്ധവുമാണെന്നാണ് കത്തിൽ വിശദീകരിക്കുന്നത്.

ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ച്, മനുഷ്യത്വപരമായതും ഭരണഘടനാനുസൃതമായതുമായ മാറ്റങ്ങൾ 1995ലെ വഖഫ് നിയമത്തിൽ വരുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകണമെന്നാണ് കത്തിലെ ആവശ്യം.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം