INDIA

വെള്ളം പാഴാക്കാതിരിക്കാൻ  നിയന്ത്രണ സംവിധാനം നിർബന്ധമാക്കി ജലവിതരണ ബോർഡ്; ബെംഗളൂരുവാസികൾക്ക്  നോട്ടീസ്

ഉത്തരവ് പാലിച്ചില്ലെങ്കിൽ  കടുത്ത നടപടി

ദ ഫോർത്ത് - ബെംഗളൂരു

ബെംഗളുരുവിലെ ജലക്ഷാമം നേരിടാൻ പുതിയ  നിർദേശവുമായി  ജല വിതരണ  ബോർഡ്( BWSSB )  രംഗത്ത്. വീടുകളിലും മറ്റുമുള്ള കുടിവെള്ള ടാപ്പുകളിൽ  ജല നിയന്ത്രണ സംവിധാനം ( water tape areatores ) നിർബന്ധമായും ഘടിപ്പിക്കാനാവശ്യപ്പെട്ട്‌  ബോർഡ്  ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് നഗരവാസികൾക്ക് വിതരണം ചെയ്തു  തുടങ്ങി. വരും ദിവസങ്ങളിൽ  വീട് വീടാന്തരം  കയറിയിറങ്ങിയും അല്ലാതെയും പൊതുജങ്ങളിലേക്ക്  ഈ  ഉത്തരവ് എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

കുടിവെള്ള ടാപ്പുകളിൽ നിയന്ത്രണ സംവിധാനം  ഘടിപ്പിക്കുന്നതോടെ ജലഉപഭോഗം കുറയുമെന്ന്  ജല വിതരണ  ബോർഡ്  നോട്ടീസിൽ പറയുന്നു. ജല  ദുരുപയോഗവും  പാഴാകലും 25-40 ശതമാനം കുറക്കാനാകുമെന്നാണ് കരുതുന്നത്. ഇതുവരെ പതിനായിരത്തോളം വീടുകളിലും റെസിഡൻസ്  അസോസിയേഷനുകളിലും  ജലവിതരണ ബോർഡ്  ഇത് സംബന്ധിച്ച  നോട്ടീസ്  നൽകി കഴിഞ്ഞു.

കാവേരി നദിയിലെ  ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും  വേനൽ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നിരിക്കുകയാണ്. കാവേരി നദിയിലെ വെള്ളം  ആശ്രയിച്ചാണ്  ബെംഗളൂരുവിലെ ജനജീവിതം  മുന്നോട്ട്  പോകുന്നത്. മഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി വഷളാകുമെന്ന  മുന്നറിയിപ്പ് ജലവിതരണ ബോർഡ് നോട്ടീസിലൂടെ   നഗരവാസികൾക്ക്  നൽകുന്നുണ്ട്. 

കഴിയുന്നത്ര ടാപ്പുകളിൽ നിയന്ത്രണ സംവിധാനം  ഘടിപ്പിക്കണം.അല്ലാത്ത പക്ഷം കർശന നടപടി നേരിടേണ്ടി വരും. തെരുവുകൾ തോറും അനൗൺസ്‌മെന്റ് ആയും പത്ര - ദൃശ്യ -ഡിജിറ്റൽ - സൈൻബോർഡ് പരസ്യങ്ങളിലൂടെയും   പൊതു ജനങ്ങളെ ബോധവത്കരിക്കാനുള്ള  നീക്കം ആരംഭിച്ചിട്ടുണ്ട്. 50-150 രൂപ വരെ വില  വരുന്ന പ്ലാസ്റ്റിക്കിലും  അല്ലാതെയും നിർമിക്കപ്പെട്ടിട്ടുള്ള നിയന്ത്രണ സംവിധാനം  വിപണിയിൽ  ലഭ്യമാണ്. 

വരൾച്ച മൂലം ഭൂഗർഭ ജലവിതാനം  താഴ്ന്ന്  കുഴൽ  കിണറുകൾ  വറ്റി വരണ്ട്  ജലക്ഷാമത്തിൽ  പൊറുതി മുട്ടിയിരിക്കുകയാണ്   ബെംഗളൂരു  സൗത്ത്  ഭാഗത്തുള്ളവർ. ഇവിടെ  ഇതുവരെ കാവേരി നദീജലം  പൈപ്പ്  വഴി  എത്തിക്കുന്ന പദ്ധതി  പ്രയോഗത്തിലായിട്ടില്ല. മെയ് മാസത്തോടെ പദ്ധതിയുടെ  അഞ്ചാം ഘട്ടം  കമ്മീഷൻ  ചെയ്യുമെന്നാണ്  കർണാടക  സർക്കാർ  പറയുന്നത്. നിലവിൽ അമിത വില നൽകി ടാങ്കർ ലോറികളെ ആശ്രയിച്ചാണ് ഈ പ്രദേശത്തുകാരുടെ ജീവിതം . 

ജല നിയന്ത്രണ സംവിധാനം

കാവേരി  വെള്ളം എത്തുന്ന പ്രദേശങ്ങൾ വരൾച്ചയുടെ  ഭീകരത  അനുഭവിച്ചിരുന്നില്ല. എന്നാൽ  ജല വിതരണ അതോറിറ്റിയുടെ  പുതിയ നോട്ടീസ്  ലഭിച്ചു തുടങ്ങിയതോടെ മുഴുവൻ  ബെംഗളൂരു  നിവാസികളും വരും ദിവസങ്ങളിൽ  വെള്ളം  മുടങ്ങിയേക്കുമെന്ന  ആശങ്കയിലായിട്ടുണ്ട്. കാവേരി വെള്ളം (കുടിവെള്ളം) ഉപയോഗിച്ച് കാർ കഴുകുന്നതിനും പൂന്തോട്ടം  നനക്കുന്നതിനും നീന്തൽ കുളം നിറക്കുന്നതിനും  ബംഗളുരുവിൽ  നിയന്ത്രണങ്ങൾ ഉണ്ട്. ഇത് സംബന്ധിച്ച നിർദേശങ്ങൾ പാലിക്കാത്ത 22 നഗരവാസികൾക്കെതിരെ  കഴിഞ്ഞയാഴ്ച  ജലവിതരണ ബോർഡ്  5000 രൂപ വീതം  പിഴ  ചുമത്തിയിരുന്നു. നഗരത്തിലെ സർക്കാർ - സ്വകാര്യ  മേഖലയിലെ നിർമാണ പ്രവൃത്തികൾ  മിക്കവയും  ജലദൗർലഭ്യം കാരണം നിർത്തിവെച്ചിരിക്കുകയാണ്. 

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി