INDIA

പ്രമേഹരോഗികള്‍ക്ക് പ്രതിവാര ഇന്‍സുലിന്‍; മരുന്ന് കമ്പനിക്ക് ഇന്ത്യയില്‍ തത്കാലം അനുമതി നല്‍കാതെ സിഡിഎസ്‌സിഒ

വെബ് ഡെസ്ക്

പ്രമേഹരോഗികൾക്ക് വേണ്ടി കണ്ടുപിടിച്ച 'പ്രതിവാര ഇൻസുലിൻ' ചികിത്സയ്ക്കും മരുന്നിനും തത്കാലം അനുമതി നിഷേധിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ). മരുന്ന് ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വിൽക്കാനുമായി ഡാനിഷ് ഫാർമ ഭീമനായ നോവോ നോർഡിസ്‌ക് നൽകിയ അപേക്ഷയാണ് സിഡിഎസ്‌സിഒ തള്ളിയത്.

മരുന്ന് ഉത്പാദിപ്പിച്ച കമ്പനി സ്ഥിതി ചെയ്യുന്ന രാജ്യമുൾപ്പെടെ ലോകത്ത് ഒരു രാജ്യവും പ്രതിവാര ഇൻസുലിൻ മരുന്നിനെയും ചികിത്സ രീതിയെയും അംഗീകരിച്ചിട്ടില്ല.

മരുന്നിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഡ്രഗ് റെഗുലേറ്റർ ഫാർമസ്യൂട്ടിക്കൽ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ കടുത്ത പ്രമേഹരോഗികൾക്ക് ദിനംപ്രതി ഇൻസുലിൻ കുത്തിവെയ്‌ക്കേണ്ടി വരുന്നുണ്ട്. പുതിയ മരുന്നിന് അംഗീകാരം ലഭിച്ചാൽ ചികിത്സ രംഗത്ത് തന്നെ വലിയമാറ്റം വരുമെന്നാണ് വിലയിരുത്തുന്നത്.

നേരത്തെ ബഹുരാഷ്ട്ര ഫാർമ കമ്പനികളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ പ്രൊഡ്യൂസേഴ്സ് ഓഫ് ഇന്ത്യ (OPPI) ഇൻസുലിൻ സംബന്ധിച്ചുള്ള വിഷയത്തിൽ അനുമതി വേഗത്തിൽ നൽകണമെന്ന് സിഡിഎസ്സിഒയ്ക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷ പരിഗണിക്കുകയും അനുമതി നിഷേധിക്കുകയും ചെയ്തത്.

നിലവിൽ കടുത്ത പ്രമേഹരോഗികൾക്ക് ഒരു ദിവസം തന്നെ ഒന്നിലധികം കുത്തിവെയപ്പുകൾ വേണ്ടി വരുന്നുണ്ട്. ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നാണ് പൊതുവെ ഇന്ത്യ അറിയപ്പെടുന്നത്.

ഇന്ത്യൻ കൗൺസിൽ ആൻഡ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷനും ചേർന്ന് കഴിഞ്ഞ വർഷം ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് , ഇന്ത്യയിൽ ഏകദേശം 101 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ടൈപ്പ് -2 പ്രമേഹമുള്ള 30 ശതമാനമോ അതിൽ കൂടുതലോ ആളുകൾക്ക് ഇൻസുലിൻ തെറാപ്പി ആവശ്യമാണ് .

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം