സമൂഹമാധ്യമമായ എക്‌സിൽ ചൊവ്വാഴ്ച 'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം' എന്ന ടാഗ് ലൈനോടെ ട്രെൻഡിങ് പോസ്റ്റുകൾ നിറഞ്ഞിരുന്നു. 2.5 ലക്ഷം പോസ്റ്റുകളാണ് എക്‌സിൽ നിറഞ്ഞത്.
സർക്കാരിന്റെ സിറ്റിസൺ എൻഗേജ്മെന്റ് പോർട്ടലായ MyGovIndia പോലും ഈ ട്രെൻഡിന്റെ ഭാഗമായി. 'ഇന്ത്യയിൽ എന്താണ് കുഴപ്പം' എന്ന ട്രെൻഡ് എന്താണ്? എന്തുകൊണ്ടാണ് ഇത് വൈറലാകുന്നത്?
10 ദിവസം മുമ്പ് ഝാർഖണ്ഡിലെ ദുംകയിൽ സ്പാനിഷ് വിനോദസഞ്ചാരി കൂട്ടബലാത്സംഗത്തിന് ഇരയായതോടെയാണ് എക്‌സിൽ ഇത്തരം പോസ്റ്റുകൾ നിറഞ്ഞത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് കാരണമായി. നിരവധി വിദേശ അക്കൗണ്ടുകൾ ഇന്ത്യയിലെ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞിരുന്നു.
ഇത്തരം സംഭവങ്ങൾ രാജ്യത്ത് നിത്യസംഭവമാണെന്ന് ആരോപിച്ച് ചില അക്കൗണ്ടുകളും രംഗത്തുവന്നിരുന്നു. ഇന്ത്യയെ 'ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനം' എന്ന് പരിഹസിച്ചുകൊണ്ട് ഒരാഴ്ചയ്ക്കിടെ അത്തരം നിരവധി പോസ്റ്റുകൾ വന്നിരുന്നു. പൊതു ശുചിത്വവും സംസ്‌കാരവുമായി ബന്ധപ്പെട്ട സ്റ്റീരിയോടൈപ്പ് പോസ്റ്റുകളും ട്വിറ്ററിൽ നിറഞ്ഞു. 'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം' എന്ന വാചകത്തോടെയാണ് ഈ പോസ്റ്റുകളിൽ പലതും ഷെയർ ചെയ്യപ്പെട്ടത്.
ഇന്ത്യയിലെ ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ പോസ്റ്റുകൾക്ക് അസാധാരണമായ ഡിജിറ്റൽ ട്രാഫിക് ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെടുകയും അതിന് എക്സിന്റെ അൽഗോരിതത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലെ നിരവധി എക്‌സ് ഉപയോക്താക്കൾ ഇതേ വാചകം ഉപയോഗിച്ച് മറ്റു ചില പോസ്റ്റുകൾ പങ്കിടുകയായിരുന്നു.
'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം' എന്ന അടിക്കുറിപ്പോടെ മറ്റ് രാജ്യങ്ങളിൽ നടന്ന സമാന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇന്ത്യൻ ഉപഭോക്താക്കൾ പങ്കിട്ടത്. 'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം' എന്ന വാചകവും ഇന്ത്യാവിരുദ്ധ ഉള്ളടക്കം പങ്കിടുന്നതുമായ അത്തരം പോസ്റ്റുകൾ എക്സിന്റെ അൽഗോരിതം പ്രോത്സാഹിപ്പിക്കുന്നുവെന്ന് തെളിയിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
300-ൽ താഴെ ഫോളോവേഴ്സ് ഉള്ള ഉപയോക്താക്കൾ പങ്കിട്ട ഈ പോസ്റ്റുകളിൽ ചിലതിന് ഒരു ലക്ഷത്തിലധികം ഇംപ്രഷനുകളാണ് ലഭിച്ചത്. കമന്റുകളുടെയും ലൈക്കുകളുടെയും അനുപാതം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
300-ൽ താഴെ ഫോളോവേഴ്സ് ഉള്ള ഒരു എക്സ് ഉപയോക്താവ് 'ഇന്ത്യയിൽ എന്താണ് കുഴപ്പം' എന്ന വാക്യത്തോടുകൂടിയ തന്റെ പോസ്റ്റ് ഇത്രയധികം ഇംപ്രഷനുകൾ നേടിയതെങ്ങനെയെന്ന് ചോദിച്ചുകൊണ്ട് പോസ്റ്റ് റീ ട്വീറ്റ് ചെയ്തു.
പാശ്ചാത്യ രാജ്യങ്ങളിൽ ആളുകൾ പരസ്യമായി മലമൂത്ര വിസർജനം നടത്തുകയും കുളിക്കുകയും ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഇന്ത്യൻ എക്സ് ഉപയോക്താക്കൾ ഇത്തരം പോസ്റ്റുകളിൽ പങ്കിട്ടു, 'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം' എന്ന വാചകം ഉപയോഗിച്ച് പരിഹാസത്തോടെയായിരുന്നു ഈ പോസ്റ്റുകൾ. സർക്കാരിന്റെ സിറ്റിസൺ എൻഗേജ്മെന്റ് പോർട്ടലായ MyGovIndia-യും ഇന്ത്യ വിവിധ മേഖലകളിൽ നേടിയ നേട്ടങ്ങൾ പങ്കുവെച്ചുകൊണ്ട് ട്രെൻഡിന്റെ ഭാഗമായി.
'ഇന്ത്യയിൽ എന്താണ് കുഴപ്പം' ഇത്രയധികം സ്വാധീനം നേടിയതെന്ന് അറിയില്ലെങ്കിലും, ഇന്ത്യൻ എക്‌സ് കമ്യൂണിറ്റി തീർച്ചയായും ഈ വാചകം ഹൈജാക്ക് ചെയ്യുകയും അവർക്ക് അനുകൂലമായ ഒരു പ്രവണതയാക്കുകയും ചെയ്യുകയായിരുന്നു.