INDIA

സിഐ ഐസക്, അടിമുടി ആർഎസ്എസ്

ആർഎസ്എസ് എന്ന സംഘടന കേരളത്തിലെ സാമാന്യ ജനത്തിന് ചിരപരിചിതരാകുന്നതിന് മുന്‍പ് എബിവിപിയുടെ പ്രവർത്തകനായ വ്യക്തിയാണ് സി ഐ ഐസക്

ജിഷ്ണു രവീന്ദ്രൻ

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേരുനീക്കി ഭാരതം എന്നാക്കാൻ കേന്ദ്ര സർക്കാരിന് ശുപാര്‍ശ നൽകിയിരിക്കുകയാണ് നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) നിയോഗിച്ച ഏഴംഗ സാമൂഹിക ശാസ്ത്ര സമിതി. ശുപാർശയെക്കുറിച്ച് കഴിഞ്ഞദിവസം റിപ്പോര്‍ട്ടര്‍ ചാനലിൽ നടന്ന ചർച്ചയിൽ, സഹപാനലിസ്റ്റായിരുന്ന എസ്എഫ്ഐ നേതാവിനെ സമിതിയുടെ അധ്യക്ഷനും മലയാളിയുമായ സി ഐ ഐസക് അസഭ്യം പറഞ്ഞിരുന്നു.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങിലെ കുട്ടികള്‍ എന്ത് പഠിക്കണം എന്ന് നിര്‍ദേശിക്കാന്‍ പ്രാപ്തിയുള്ള ഒരു സമിതിയുടെ തലവനില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. 71 കാരനായ സിഐ ഐസക് 2023 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച വ്യക്തികൂടിയാണ്.

സി ഐ ഐസക്

ആരാണ് സി ഐ ഐസക്? സംഘ്പരിവാറുമായുള്ള ബന്ധമെന്ത്?

ആർഎസ്എസ് എന്ന സംഘടന കേരളത്തിലെ സാമാന്യ ജനത്തിന് ചിരപരിചിതരാകുന്നതിന് മുന്‍പ് 1973ലെ അടിയന്തരാവസ്ഥക്കാലത്ത് എബിവിപിയുടെ പ്രവർത്തകനായ വ്യക്തിയാണ് സി ഐ ഐസക്. അന്ന് ബിജെപിയുടെ ആദ്യ രുപമായ ജനസംഘമാണ് സംഘ് ആശയങ്ങള്‍ പിന്തുടരുന്ന രാഷ്ട്രീയ സംഘടന.

ങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജിൽ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ തന്റെ 19-ാം വയസിലാണ് ഐസകിന്റെ സംഘപരിവാർ ബന്ധം ആരംഭിക്കുന്നത്. സംഘപരിവാറിനൊപ്പം നിന്നാൽ എന്തെങ്കിലും നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്ന കാലമല്ലാതിരുന്നിട്ടും ഐസക് ആശയത്തില്‍ അടിയുറച്ച് നിന്നു. തന്റെ ക്രിസ്ത്യൻ സ്വത്വം ഉയർത്തിപ്പിടിക്കുകയും ചെയ്തു. ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നതിൽ നിന്ന് ആർഎസ്എസ് തന്നെ തടയുന്നില്ല എന്ന് അദ്ദേഹം പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുമുണ്ട്. ആർഎസ്എസില്‍ അന്ന് മുസ്ലിം-ക്രിസ്ത്യൻ പേരുകൾക്കൊന്നും വലിയ വിലയൊന്നുമില്ലെന്ന് മാത്രമല്ല തികഞ്ഞ അവജ്ഞയുണ്ടായിരുന്ന കാലവും കൂടിയായിരുന്നു.

ഇന്ത്യയിൽ സംഘപരിവാർ ന്യുനപക്ഷങ്ങൾക്കെതിരെ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് ചോദിച്ചാൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദു സംസ്കാരത്തെ പൂർണ്ണമായും അംഗീകരിച്ച് ജീവിച്ചാൽ പ്രശ്നമൊന്നുമുണ്ടാകില്ലെന്ന് ഐസക് ഉത്തരം നൽകും. കൂടാതെ ബിജെപി ന്യൂനപക്ഷ വിരുദ്ധമായിരുന്നെങ്കിൽ മുസ്ലിം ലീഗിനും ജമാഅത്ത് ഇസ്ലാമിക്കും പ്രവർത്തിക്കാൻ സാധിക്കുമായിരുന്നോ എന്ന മറുചോദ്യവും ഐസക് ഉയർത്തും.

സംഘപരിവാറാണെങ്കിലും ക്രിസ്ത്യാനിയാണെന്ന് ഉറപ്പിച്ച് പറയുന്ന സി ഐ ഐസക് സെന്റ് തോമസ് കേരളത്തിൽ വന്ന് ഇവിടുള്ള നായന്മാരെയും നമ്പൂതിരിമാരെയും മതം മാറ്റിയിരുന്നു എന്നതിനെ അംഗീകരിക്കാത്ത വ്യക്തിയാണ്

1921ൽ നടന്ന മലബാർ കലാപത്തെ കുറിച്ച് പഠിച്ച സി ഐ ഐസക് ഉൾപ്പെടുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ സമിതിയാണ് മലബാർ കലാപം സ്വാതന്ത്ര്യ സമരമല്ലെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുള്‍പ്പെടെ ഉൾപ്പെടെ 387 പേർ സ്വാതന്ത്ര്യ സമര പോരാളികളല്ലെന്നും അഭിപ്രായപ്പെട്ടത്. അക്രമത്തിന്റെ ഭാഗമായവരെ സ്വാതന്ത്ര സമരസേനാനികളായി കാണാൻ സാധിക്കില്ലെന്നായിരുന്നു അദ്ദേഹമുൾപ്പെടുന്ന സമിതിയുടെ വിശദീകരണം. പിൽക്കാലത്ത് ഭാരതീയ മസ്‌ദൂർ സംഘത്തിന്റെ ദേശീയ നേതാവായിരുന്ന അഡ്വ. എം എസ് കരുണാകരനായിരുന്നു സി ഐ ഐസക്കിന്റെ രാഷ്ട്രീയ ഗുരു.

അക്കാലത്ത് ശാഖയിലുണ്ടായിരുന്ന ഏക ക്രിസ്ത്യാനിയായിരുന്നു സി ഐ ഐസക്. ഇന്ത്യയിൽ പലയിടങ്ങളിലും ക്രിസ്ത്യാനികൾ അക്രമിക്കപ്പെടുന്നതിനെ കുറിച്ച് ഒരിക്കൽ ചോദ്യമുയർന്നു. കേരളത്തിന് പുറത്ത് ക്രിസ്ത്യാനികളിൽ മിക്കവാറുംപേർ മതം മാറിയ ദളിതരാണെന്നായിരുന്നു ഐസക്കിന്റെ മറുപടി. വർണാശ്രമ മേൽക്കോയ്മ ബോധം പേറുന്ന ആർ എസ് എസിന്റെ അനുസരണയുള്ള പ്രവർത്തകനാണ് താനെന്ന് വരച്ചിടുന്നതായിരുന്നു ഐസക്കിന്റെ ഈ നിലപാട്. ദളിതരുമായി ഹിന്ദു മതത്തിൽ തന്നെയുള്ള മറ്റ് വിഭാഗങ്ങൾക്കുള്ള പ്രശ്നങ്ങളാണ് നടക്കുന്നതെന്ന വിചിത്ര വാദവും ഐസക് മുന്നോട്ടുവയ്ക്കുന്നുണ്ട്.

സിഎംഎസ് കോളേജിലെ ഹിസ്റ്ററി വിഭാഗം മേധാവിയായിരുന്നു സിഐ ഐസക് എന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. യൂറോപ്യൻ സെന്ററിക് ആയല്ല ഇന്ത്യൻ സെന്ററിക്കായാണ് താൻ ചരിത്രം പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ഐസക്ക് പറയാറ്.

സംഘപരിവാറാണെങ്കിലും ക്രിസ്ത്യാനിയാണെന്ന് ഉറപ്പിച്ച് പറയുന്ന സി ഐ ഐസക് സെന്റ് തോമസ് കേരളത്തിൽ വന്ന് ഇവിടുള്ള നായന്മാരെയും നമ്പൂതിരിമാരെയും മതം മാറ്റിയിരുന്നു എന്നതിനെ അംഗീകരിക്കാത്ത വ്യക്തിയാണ്. എ ഡി 52ൽ സെന്റ് തോമസ് കേരളത്തിൽ വരുന്നതിനും മുൻപ് ഇവിടെ ക്രിസ്ത്യാനികളുണ്ടായിരുന്നെന്നാണ് അതിന് കാരണമായി ഐസക്ക് പറയുന്നത്.

കാറ്റ് ബിജെ പിക്കനുകൂലമാണെന്ന് മനസിലാക്കി അങ്ങോട്ട് ചാഞ്ഞ വ്യക്തിയല്ല സി ഐ ഐസക്. കേരളത്തിൽ ഇങ്ങനൊരു ആശയം വേരുപിടിക്കാത്ത കാലത്ത് ആ രാഷ്ട്രീയധാര തിരഞ്ഞെടുത്ത ആളാണ്. അതുകൊണ്ടു തന്നെ ബിജെപിയെ സുഖിപ്പിച്ച് എന്തെങ്കിലും നേടാനല്ല അയാൾ സംഘപരിവാറിനൊപ്പം നിൽക്കുന്നത്. അധികാരരാഷ്ട്രീയത്തിൽ ഒരുതരത്തിലും ഭാഗമല്ലാത്ത ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഭാഗമാണ് സി ഐ ഐസക്. ഈ പദവി തന്നെ അതിനുദാഹരണമാണ്. അതുകൊണ്ടുതന്നെ ഈ ആശയത്തെ അത്രമേൽ ആഴത്തിൽ ഉൾക്കൊണ്ടാണ് ഇന്ത്യയെ പാഠപുസ്തത്തിൽനിന്ന് ഇന്ത്യയെ വെട്ടിയതെന്ന് നിസ്സംശയം പറയാം .

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ