INDIA

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ തീയതിയായി ജനുവരി 22 തിരഞ്ഞെടുത്തത് എന്തുകൊണ്ട്? ഇതാണ് ആ കാരണം

വെബ് ഡെസ്ക്

അയോധ്യയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിൽ 22ന് പ്രാണ പ്രതിഷ്ഠാച്ചടങ്ങ് നടക്കുകയാണ്. ഉച്ചയ്ക്ക് 12:20 നാണ് ചടങ്ങ്. എന്തുകൊണ്ടാണ്ടാണ് പ്രതിഷ്ഠാ ചടങ്ങിനുള്ള തീയതിയായി ജനുവരി 22 തിരഞ്ഞെടുത്തത്?

ഹിന്ദു പുരാണ പ്രകാരമാണ് ഈ തീയതി തിരഞ്ഞെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. അഭിജിത്ത് മുഹൂർത്തം, മൃഗശീർഷ നക്ഷത്രം, അമൃത് സിദ്ധി യോഗ, സർവാർത്ത സിദ്ധി യോഗ എന്നിവയുടെ സംഗമ സമയത്താണ് ശ്രീരാമൻ ജനിച്ചതെന്നാണ് ഹിന്ദു പുരാണങ്ങളിൽ പറയുന്നത്. ഇവയെല്ലാം ജനുവരി 22ന് ഒത്തുചേരുമെന്നതിനാലാണ് പ്രതിഷ്‌ഠാ ചടങ്ങിന് ഏറ്റവും അനുജോജ്യമായ തീയതിയായി ജനുവരി 22 തിരഞ്ഞെടുത്തതെന്നാണ് വിവരം.

എന്താണ് അഭിജിത്ത് മുഹൂർത്തം?

വേദശാസ്ത്രമനുസരിച്ച് ഒരു ദിവസത്തിലെ ഏറ്റവും ശുഭകരവും ശക്തിയാർജിക്കുന്നതുമായ 48 മിനിറ്റ് ദൈർഘ്യമുള്ള സമയമാണ് 'അഭിജിത്ത് മുഹൂർത്തമായി' കണക്കാക്കുന്നത്. സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിലുള്ള എട്ടാമത്തെ 15 മിനുറ്റ് സമയമാണ് അത്യുത്തമമായി കണക്കാക്കപ്പെടുന്നത്.

ഹിന്ദുപുരാണമനുസരിച്ച് ഈ കാലയളവിലാണ് ശിവൻ ത്രിപുരാസുരനെ വധിക്കുന്നത്, ഈ കാരണത്താലും ഹിന്ദു മതവിശ്വാസികൾ ശുഭകരമായി കണക്കാക്കുന്ന സമയം കൂടിയാണിത്.

മൃഗശീർഷ നക്ഷത്രത്തിന്റെ പ്രാധാന്യം

വേദ ജ്യോതിഷമനുസരിച്ച്, ഓറിയോണിസ് നക്ഷത്രസമൂഹത്തെ പ്രതിനിധീകരിക്കുന്ന 27 നക്ഷത്രങ്ങളിൽ അഞ്ചാമത്തേതാണ് മൃഗശീർഷ. മൃഗശീർഷ എന്നാൽ മാനിന്റെ തല എന്നാണ് അർത്ഥം വരുന്നത്.

മൃഗശീർഷ നക്ഷത്രത്തിൽ ജനിച്ചവർ സുന്ദരന്മാരും ആകർഷകത്വമുള്ളവരും കഠിനാധ്വാനികളും ബുദ്ധിശാലികളുമാണ്. ഈ നക്ഷത്രത്തിലാണ് ശ്രീരാമൻ ജനിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ വർഷം ജനുവരി 22ന് മൃഗശീർഷ നക്ഷത്രം പുലർച്ചെ ഏകദേശം നാല് മണിയോടടുക്കുമ്പോൾ ആരംഭിച്ച് ജനുവരി 23ന് രാവിലെ ഏകദേശം ഏഴു മണി വരെ തുടരും.

അമൃത സിദ്ധി യോഗം, സർവർത്ത സിദ്ധി യോഗം

വേദശാസ്ത്രമനുസരിച്ച്, ഒരു നക്ഷത്രചിഹ്നവും ഒരു പ്രവൃത്തിദിനവും കൂടിച്ചേരുന്നതാണ് ഒരു ശുഭകാലത്തിന്റെ രൂപീകരണത്തിന് കാരണമാകുന്നത്. മൃഗശീർഷയും ജനുവരി 22 തിങ്കളാഴ്ചയും സംയുക്തമായി കൂടിച്ചേർന്ന് ശുഭകാലങ്ങളായ അമൃത് സിദ്ധി യോഗവും സർവർത്ത സിദ്ധി യോഗവും രൂപീകരിക്കപ്പെടും. തിങ്കളാഴ്ച രാവിലെ ഏഴ് കഴിഞ്ഞ് ആരംഭിച്ച് ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണി വരെ ഇത് തുടരും.

പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍മികത്വം വഹിക്കുന്ന പ്രതിഷ്ഠ ചടങ്ങിന് വലിയ വാർത്താപ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. രാജ്യത്തെ കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും