INDIA

രാമനവമി ആഘോഷങ്ങൾക്കിടയിൽ വ്യാപക അക്രമം ; ഘോഷയാത്രയിൽ ഗോഡ്‌സെയുടെ പോസ്റ്ററും

വെബ് ഡെസ്ക്

രാമനവമി ആഘോഷങ്ങൾക്കിടയിൽ രാജ്യത്ത് വ്യാപക അക്രമം.ഗുജറാത്തിലും മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമാണ് വ്യാപകമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ഹൗറയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. കഴിഞ്ഞ വർഷത്തെ ഹനുമാൻ ജയന്തി ആഘോഷങ്ങള്‍ക്കിടെ കലാപമുണ്ടായ ഡൽഹിയിലെ ജഹാംഗീർപുരിയിൽ പോലീസ് ഉത്തരവ് ലംഘിച്ച് നിരവധിയാളുകൾ ഘോഷയാത്ര നടത്തി. ഗുജറാത്തിലെ വഡോദരയിൽ മാർച്ചിന് നേരെ കല്ലേറുണ്ടായി. അതിനിടെ ഹൈദരാബാദിൽ ഘോഷയാത്രയിൽ മഹത്മാഗാന്ധിയുടെ ഘാതകനായ നാഥൂറാം വിനായക് ഗോഡ്‌സെയുടെ പോസ്റ്ററുകൾ ഉപയോഗിച്ചതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സസ്പെൻഷനിലായ ബിജെപി എംഎൽഎ രാജാ സിംഗ് പങ്കെടുത്ത ജാഥയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ സമാധാനപരമായി വലിയ ഘോഷയാത്രകളോടും കൂടിയാണ് രാമനവമി ആഘോഷങ്ങൾ നടന്നത്. ആക്രമണങ്ങൾ നടന്നയിടങ്ങളിൽ വൻതോതിലുള്ള പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് സംഘത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. 500 ഓളം വരുന്ന ജനക്കൂട്ടം കല്ലും പെട്രോളും നിറച്ച കുപ്പികൾ പൊലീസിന് നേരെ എറിഞ്ഞു. ഇതിൽ 10 പോലീസുകാർ ഉൾപ്പടെ 12 പേർക്ക് പരിക്കേറ്റു . ഇവിടെ പതിമൂന്നോളം വാഹനങ്ങൾ അഗ്നിക്കിരയാക്കി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകവവും പ്ലാസ്റ്റിക് ബുള്ളെറ്റുകളും ഉപയോഗിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് എട്ട് ടീമുകൾ രൂപീകരിച്ചു.

ആഘോഷങ്ങൾക്കിടയിൽ രാമനവമി ഘോഷയാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് ഹൗറയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. കലാപാനിയന്ത്രണസേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പോലീസ് വാഹനങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആക്രമണങ്ങളെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശക്തമായി അപലപിച്ചു. കലാപകാരികൾ രാജ്യത്തിന്റെ ശത്രുക്കളാണെന്നും അവർ ചൂണ്ടിക്കാട്ടി. സമാധാനപരമായി ആഘോഷങ്ങൾ നടത്തണമെന്നും അക്രമം സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും നേരത്തെ മമത സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

ലാപകാരികൾ രാജ്യത്തിന്റെ ശത്രുക്കളാണെന്നും നിങ്ങളുടെ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മമത ബാനർജി

ഗുജറാത്തിൽ വഡോദര നഗരത്തിലെ ഫത്തേപ്പൂര മേഖലയിലാണ് ആക്രമണം ഉണ്ടായത്. ജാഥക്ക് നേരെ കല്ലേറുണ്ടായതായും ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പോലീസ് അറിയിച്ചു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. ജാഥ പോലീസ് സംരക്ഷണത്തിലാണ് കടന്നുപോയതെന്നും പോലീസ് വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും