INDIA

എട്ട് കോടിക്കായി വ്യവസായിയെ കൊലപ്പെടുത്തി, മൃതദേഹം തള്ളിയത് 800 കിലോമീറ്റര്‍ അകലെ കുടകില്‍; ഭാര്യയും സുഹൃത്തുക്കളും പിടിയില്‍

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയ ചുവന്ന ബെന്‍സ് കാറായിരുന്നു പ്രതികളിലേക്കുള്ള വഴി തുറന്നത്

വെബ് ഡെസ്ക്

എട്ട് കോടി തട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി, മൃതദേഹം തള്ളിയത് 800 കിലോമീറ്റര്‍ അകലെ. കര്‍ണാടകയിലെ കുടക് മേഖലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. തെലങ്കാന സ്വദേശിയായ വ്യവസായി രമേശ് എന്നായാളാണ് കൊല്ലപ്പെട്ടത്. രമേശിനെ കാണാനില്ലെന്ന് കാണിച്ച് മൂന്നാഴ്ചകള്‍ക്ക് മുന്‍പ് ഇദ്ദേഹത്തിന്റെ ഭാര്യ നിഹാരിക പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ കര്‍ണാടക പോലീസ് നടത്തിയ അന്വേഷണം ഒടുവില്‍ എത്തി നിന്നതും വ്യവസായിയുടെ ഭാര്യയിലായിരുന്നു.

നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹരിയാനയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നിഹാരിക ഇവിടെവച്ചാണ് പ്രതികളില്‍ ഒരാളായ അന്‍കുറിനെ പരിചയപ്പെടുന്നത്

ഒക്ടോബര്‍ എട്ടിനായിരുന്നു കുടക് ജില്ലയിലെ സുന്‍ദികോപ്പയിലെ കാപ്പിത്തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനുള്ള യാതൊരു തെളിവും ലഭിക്കാതിരുന്നതോടെ പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയ ചുവന്ന മേഴ്‌സിഡസ് ബെന്‍സ് കാറായിരുന്നു പ്രതികളിലേക്കുള്ള വഴി തുറന്നത്. തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത തിരോധാനകേസും കൊലപാതകത്തിലേക്ക് വെളിച്ചം വീശുകയായിരുന്നു. കൊലപാതകത്തില്‍ 29 - കാരിയായ ഭാര്യയുടെ പങ്ക് സംശയിച്ച പോലീസ് നടത്തിയ ചോദ്യം ചെയ്യലാണ് മറ്റ് പ്രതികളായ നിഖില്‍, അന്‍കുര്‍ എന്നിവരിലേക്ക് എത്തിച്ചത്. വെറ്ററിനറി ഡോക്ടറാണ് പ്രതികളില്‍ ഒരാളായ നിഖില്‍.

ഒക്ടോബര്‍ 1 നാണ് നിഹാരിക രമേശിനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കുന്നത്. ഇതിനും നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുന്‍പാണ് മൃതദേഹം കത്തിച്ചതെന്നാണ് വിലയിരുത്തലെന്ന് ബെംഗളൂരു പോലീസ് പറയുന്നു. രമേശിനെ കൊലപ്പെടുത്തിയ പ്രതികകള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ സഞ്ചരിച്ചത് തെലങ്കാനയിലെ ഉപ്പല്‍ മുതല്‍ കൊടക് വരെ 800 കിലോ മീറ്ററോളമായിരുന്നു എന്നും പോലീസ് പറയുന്നു.

മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ കാറിന്റെ സാന്നിധ്യത്തില്‍ നിന്നും ആരംഭിച്ച അന്വേഷണം അയ്യായിരത്തോളം ക്യാമറകളിലേക്കാണ് നീണ്ടത്. ആദ്യഘട്ടത്തില്‍ ലഭിച്ച ചിത്രങ്ങളിലെ വ്യക്തത കുറവാണ് വിശദമായ പരിശോധനയിലേക്ക് വഴിവച്ചത്. രമേശിന്റെ പണത്തിനായാണ് പ്രതികള്‍ ക്രൂരമായ കൊലപാതകത്തിന് മുതിര്‍ന്നത് എന്നും പോലീസ് പറയുന്നു. നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹരിയാനയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നിഹാരിക ഇവിടെവച്ചാണ് പ്രതികളില്‍ ഒരാളായ അന്‍കുറിനെ പരിചയപ്പെടുന്നത്.

കൊലപാതകത്തില്‍ 29 - കാരിയായ ഭാര്യയുടെ പങ്ക് സംശയിച്ച പോലീസ് നടത്തിയ ചോദ്യം ചെയ്യലാണ് മറ്റ് പ്രതികളായ നിഖില്‍, അന്‍കുര്‍ എന്നിവരിലേക്ക് എത്തിച്ചത്. വെറ്ററനറി ഡോക്ടറാണ് പ്രതികളില്‍ ഒരാളായ നിഖില്‍

വലിയ പ്രതിസന്ധികള്‍ താണ്ടിയെത്തിയ യുവതിയാണ് നിഹാരികയെന്നും പോലീസ് പറയുന്നു. 16ാം വയസില്‍ പിതാവ് മരിച്ച നിഹാരിക വളരെ കഷ്ടപ്പെട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയ നിരാഹിക ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനിടെ വിവാഹിതയായ നിഹാരികയ്ക്ക് ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. പിന്നീട് വിവാഹ മോചിതയായ നിഹാരിക ഇക്കാലയളവിലാണ് ഹരിയാനയില്‍ എത്തുന്നതും തട്ടിപ്പ് കേസില്‍ പ്രതിയാകുന്നതും.

ഈ കേസില്‍ ജയില്‍ മോചിതനായ ശേഷമാണ് നിഹാരിക രമേശിനെ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് ആര്‍ഭാഡ ജീവിതം നയിച്ച ഇവര്‍ അടുത്തിടെ ഭര്‍ത്താവിന്‍ നിന്നും എട്ട് കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് രമേശ് നിഷേധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യം നടപ്പാക്കാന്‍ നിഖിലിനെയും അന്‍കൂറിനെയും ഉപയോഗിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം