പ്രതീകാത്മക ചിത്രം  
INDIA

വൈദ്യുതി കണക്ഷൻ ഇല്ലെങ്കിലെന്ത്? വന്‍ തുകയുടെ ബില്ല് തരുന്നില്ലേ?

യു പിയിലെ അലാവുദ്ദീന്‍പൂര്‍, ദേര, ഖോക്സ, നയാഗാവ്, ഭഗീരഥ് എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്കാണ് വന്‍ തുക ബില്ലായി കിട്ടിയത്

വെബ് ഡെസ്ക്

വൈദ്യുതി കണക്ഷന്‍ പോലും കിട്ടാത്ത ഗ്രാമവാസികള്‍ക്ക് വന്‍ തുകയുടെ വൈദ്യുതി ബില്ല് കിട്ടി . ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഗ്രാമവാസികള്‍ക്കാണ് 30000 മുതല്‍ 60000 രൂപ വരെയുള്ള ബില്ല് വൈദ്യുതി വകുപ്പ് നല്‍കിയിരിക്കുന്നത്. വൈദ്യുതി പോലും ഇല്ലാത്ത വീടുകളില്‍ വകുപ്പ് ജീവനക്കാര്‍ നേരിട്ടെത്തി ബില്ലുകള്‍ കൈമാറുകയായിരുന്നു. അലാവുദ്ദീന്‍പൂര്‍, ദേര, ഖോക്സ, നയാഗാവ്, ഭഗീരഥ് എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്കാണ് വന്‍ തുകയുടെ ബില്ല് കിട്ടിയത്

വീടുകളില്‍ എല്ലാം വൈദ്യുതി മീറ്റര്‍ സ്ഥാപിച്ചിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വൈദ്യുതി എത്തിയിട്ടില്ല

സൗജന്യ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ഗ്രാമത്തിലെ വീടുകളില്‍ എല്ലാം വൈദ്യുതി മീറ്റര്‍ സ്ഥാപിച്ചിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വൈദ്യുതി എത്തിയിട്ടില്ല. ബവേറിയ ഗോത്രത്തില്‍ പെടുന്ന ആളുകളാണ് കൂടുതലായും ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്. ഗോത്രവിഭാഗത്തിന്‍റെ വികസനത്തിനായി മാറി വരുന്ന സര്‍ക്കാരുകള്‍ മുമ്പോട്ടുവെക്കുന്ന വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കപ്പെടുന്നില്ല.

ഗ്രാമത്തില്‍ ഏകദേശം ഇരുന്നൂറ്റിയമ്പതോളം ആളുകള്‍ താമസിക്കുന്നുണ്ട്. വൈദ്യുതിയില്ലാതെ വന്‍ തുക ബില്ലായി കിട്ടിയത് ഗ്രാമവാസികളുടെ പ്രതിഷേധത്തിനും വഴിയൊരുക്കി. പരാതി പറയാന്‍ ആരെ സമീപിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. അതേസമയം, പ്രശ്നം പരിശോധിച്ച് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് പശ്ചിം മഞ്ചല്‍ ബിദ്യുത് വിത്രന്‍ നിഗം ലിമിറ്റഡിന്‍റെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ രാംകുമാര്‍ ഉറപ്പുനല്‍കി

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ