INDIA

ഒപ്പം യാത്ര ചെയ്ത ആടിനും ടിക്കറ്റെടുത്ത് മധ്യവയസ്ക; മാതൃകയാക്കണമെന്ന് സോഷ്യൽ മീഡിയ

വെബ് ഡെസ്ക്

നിയമങ്ങൾ പാലിക്കാൻ ആളുകൾ വിമുഖത കാണിക്കുന്ന ഈ കാലത്ത് അങ്ങനെയുള്ളവർക്ക് മാതൃകയായിരിക്കുകയാണ് ഒരു മധ്യവയസ്ക. ട്രെയിനിൽ യാത്ര ചെയ്യാനായി ഒപ്പമുള്ള ആടിനും കൂടി ടിക്കറ്റെടുത്ത സ്ത്രീയുടെ വീഡിയോ സാമൂ​ഹ്യ മാധ്യമങ്ങളിൽ വൈറലാണ്. സ്ത്രീക്കൊപ്പം ഒരാടും മറ്റൊരു വ്യക്തിയുമുണ്ടായിരുന്നു. ടിക്കറ്റ് ചോദിച്ചെത്തിയ ചെക്കറിന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് അഭിമാനത്തോടെ മറുപടി പറയുന്ന സ്ത്രീയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

ടിക്കറ്റ് ചെക്കർ സ്ത്രീയെ സമീപിക്കുകയും ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കം. തുടർന്ന് തനിക്ക് ടിക്കറ്റുണ്ടെന്ന് പറഞ്ഞ സ്ത്രീ അത് ചെക്കറിന് നൽകുന്നുണ്ട്. ആടിന്റെ ടിക്കറ്റെവിടെ എന്ന് ചെക്കർ ചോദിക്കുന്നതോടെയാണ് സംഭവത്തിലെ ട്വിസ്റ്റ്. ചെക്കറിന്റെ മുഖത്ത് നോക്കി നിഷ്കളങ്കമായി ചിരിച്ചുകൊണ്ടായിരുന്നു സ്ത്രീയുടെ മറുപടി. ആടിനും ടിക്കറ്റുണ്ട് എന്ന് അഭിമാനത്തോടെ പറഞ്ഞ സ്ത്രീ, ടിക്കറ്റ് ചെക്കറിന് കൈമാറി.

മറ്റാരിൽ നിന്നും പ്രതീക്ഷിക്കാത്ത കാര്യമായതുകൊണ്ട് തന്നെ ചെക്കറും ഒന്ന് ഞെട്ടി. “ഈ സ്ത്രീ ട്രെയിനിൽ കൊണ്ടുപോകുന്ന തന്റെ ആടിനു വേണ്ടി ടിക്കറ്റെടുത്തു. ടിക്കറ്റ് ചോദിക്കുന്ന ഉദ്യോഗസ്ഥനോട് അവർ മറുപടി പറയുമ്പോൾ സ്വന്തം സത്യസന്ധതയിലുള്ള അവരുടെ അഭിമാനം നോക്കൂ," എന്ന കുറിപ്പോടെയായിരുന്നു സാമൂഹ്യ മാധ്യമമായ എക്സിൽ ഒരാൾ വീഡിയോ പങ്കുവച്ചത്.

വീഡിയോ വൈറലായതോടെ സ്ത്രീയുടെ സത്യസന്ധത പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റിട്ടത്. “ഇത്തരം ആളുകൾ ഈ രാജ്യത്തിന്റെ അഭിമാനമാണ്. സിമ്പിളും സത്യസന്ധരുമായ ഇന്ത്യക്കാർ!," എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. “ആട് അവർക്ക് വെറുമൊരു മൃഗമല്ല. അവരുടെ കുടുംബത്തിന്റെ ഭാഗമാണ്, അങ്ങനെയാണ് ആരെങ്കിലും ഒരു കുടുംബാംഗത്തോട് പെരുമാറുക; അവരെ തുല്യമായി പരിഗണിക്കുക! ഈ സ്ത്രീയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്! എന്തൊരു ചിന്താഗതിയും വലിയ ഹൃദയവുമാണ്! അവരുടെ പുഞ്ചിരി എല്ലാം പറയുന്നു!, ” മറ്റൊരാൾ കുറിച്ചു.

വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക നിയമങ്ങളും മാനദണ്ഡങ്ങളുമുണ്ട്. മ‍ൃഗങ്ങളെയും കൊണ്ട് യാത്ര ചെയ്യുന്നവർ ഒരു കൂപ്പേ മുഴുവൻ ബുക്ക് ചെയ്‌താൽ മാത്രമേ എസി ഫസ്റ്റ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളിൽ മൃഗങ്ങളുമായി യാത്ര ചെയ്യാൻ അനുവദിക്കൂ. വളർത്തുമൃഗങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് മൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പും ഫിറ്റ്നസ് സർട്ടിഫിക്കറ്റും അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതുമുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും