Google
INDIA

ഉത്തര്‍പ്രദേശില്‍ ബലികൊടുക്കാനായി കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി

വെബ് ഡെസ്ക്

ഉത്തർപ്രദേശിൽ 18 മാസം പ്രായമായ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യയാണ് ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരം കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം കുഞ്ഞിന്റെ കൈകാലുകൾ വീടിനടുത്തുള്ള കരിമ്പ് തോട്ടത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. കുഞ്ഞിനെ ബലി നല്‍കുകയായിരുന്നു എന്ന് യുവതി പോലീസിനോട് സമ്മതിച്ചു.

ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ആദംപൂരില്‍ മലക്പൂർ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ കുഞ്ഞിന്റെ പിതൃസഹോദരനേയും ഭാര്യ സരോജ് ദേവിയേയും പോലീസ് അറസ്റ്റ് ചെയ്തു.

സരോജ് ദേവി മൂന്ന് തവണ ഗര്‍ഭിണിയായെങ്കിലും കുഞ്ഞുങ്ങളെല്ലാം പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ചു. എന്നാൽ നാലാം തവണ ഗർഭിണിയായതോടെ സരോജ് ദേവി സമീപത്തെ ക്ഷേത്രത്തിലെ തന്ത്രിയെ സമീപിച്ച് കുഞ്ഞിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തന്ത്രിയുടെ നിർദ്ദേശ പ്രകാരം ഭർത്താവിന്റെ സഹോദരന്റെ 18 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് വീടിനടുത്തുള്ള കരിമ്പ് തോട്ടത്തിന്റെ പലയിടങ്ങളില്‍ നിന്നായി ശരീരഭാഗങ്ങൾ ലഭിച്ചത്.

സരോജ് ദേവിയുടെയും മുത്തശ്ശി ഗംഗാ ദേവിയുടെയും സംരക്ഷണയിൽ ആയിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. കാണാതായ കുഞ്ഞിനെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ രമേശ് കുമാർ പോലീസിൽ അറിയിക്കുകയായിരുന്നു. അടുത്ത ദിവസം ഇവരുടെ വീടിന് 400 മീറ്റർ അകലെയുള്ള കരിമ്പ് തോട്ടത്തിൽ കുട്ടിയുടെ ശരീരഭാഗങ്ങൾ ഒരു കർഷകൻ ആണ് കണ്ടെത്തിയത് . പിന്നീടുള്ള അന്വേഷണത്തിൽ കുട്ടിയെ കൊലപ്പെടുത്തിയത് സരോജ് ദേവി തന്നെയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

പ്രഥമദൃഷ്ട്യാ ബലി കർമത്തിന്റെ ഭാഗമായാണ് ആൺകുട്ടി കൊല്ലപ്പെട്ടതെന്ന് വ്യക്തമായതായി അംരോഹ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. തന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സരോജ് ദേവി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കാലും മറ്റ് ശരീരഭാഗങ്ങളും വേര്‍പ്പെടുത്തി പലഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. നെറ്റിയിൽ തിലകം പതിച്ച കുട്ടിയുടെ തല കരിമ്പ് പാടത്ത് നിന്നും കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും