INDIA

'ഇത് പഞ്ചാബാണ്, ഇന്ത്യയല്ല': മുഖത്ത് ത്രിവർണ പതാക വരച്ചെത്തിയ യുവതിക്ക് സുവർണ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു

യുവതിയുടെ മുഖത്തെ ത്രിവർണ പതാകയിൽ അശോക ചക്രം ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ അതിനെ ഇന്ത്യൻ പതാകയായി കണക്കാക്കാൻ കഴിയില്ലെന്ന് ​ഗുരുദ്വാര പർബന്ധക് കമ്മിറ്റി ജനറൽ സെക്രട്ടറി ​ഗുർചരൺസിങ് ​ഗ്രെവാൾ

വെബ് ഡെസ്ക്

പഞ്ചാബിലെ അമ‍ൃത്സറിലെ സുവർണ ക്ഷേത്രത്തിൽ മുഖത്ത് ത്രിവർണ പതാക വരച്ച യുവതിക്ക് പ്രവേശനം നിഷേധിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നിരവധി പേർ പ്രതികരണവുമായി രം​ഗത്തെത്തിയത്. സുവർണക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്ത ആരാധനാലയത്തിലെ ജീവനക്കാരനോട് ഒരു സ്ത്രീയും കൂടെയുള്ളയാളും വഴക്കിടുന്നത് ദൃശ്യങ്ങളിൽ കാണാം.

എന്തുകൊണ്ടാണ് യുവതിയെ ​ഗുരുദ്വാരയിൽ പ്രവേശിക്കാൻ അനുവദിക്കാത്തതെന്ന് ചോദിക്കുമ്പോള്‍ കാരണമായി ക്ഷേത്രം ജീവനക്കാരന്‍ ചൂണ്ടിക്കാട്ടുന്നത് യുവതിയുടെ മുഖത്തെ ത്രിവർണ പതാകയാണ്. തന്റെ മുഖത്തുളളത് ഇന്ത്യൻ പാതകയാണെന്ന് യുവതി പറയുന്നു. ഇത് പഞ്ചാബാണ്, ഇന്ത്യയല്ല എന്നാണ് യുവതിക്ക് ജീവനക്കാരന്‍ നല്‍കുന്ന മറുപടി.

സംഭവം വിവാദമാക്കി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിശദീകരണമായി ​ഗുരുദ്വാര പർബന്ധക് കമ്മിറ്റി ജനറൽ സെക്രട്ടറി ​ഗുർചരൺസിങ് ​ഗ്രെവാൾ രം​ഗത്തെത്തി. ''ഇതൊരു സിഖ് ആരാധാനാലായമാണ്. എല്ലാ മത സ്ഥലങ്ങൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. എല്ലാവരെയും ഞങ്ങൾ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു. ഒരു ജീവനക്കാരൻ മോശമായി പെരുമാറിയെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു'' - അദ്ദേഹം പറഞ്ഞു. യുവതിയുടെ മുഖത്തെ ത്രിവർണ പതാകയിൽ അശോക ചക്രം ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ അതിനെ ഇന്ത്യൻ പതാകയായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ