വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായി കഴിഞ്ഞു. ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ഈ ബില്ലിന്റെ സാധ്യതകളെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. എന്നാല്‍ രാജ്യത്തിന്റെ പല സുപ്രധാന മേഖലകളിലും സ്ത്രീ പ്രാതിനിധ്യം ഇപ്പോഴും വളരെ കുറവാണെന്ന കാര്യം ചര്‍ച്ച ചെയ്യേണ്ടതും പ്രധാനമാണ്. എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, പോലീസ് എന്നീ സുപ്രധാന മേഖലകളിലെല്ലാം സ്ത്രീ പങ്കാളിത്തം വളരെ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കേന്ദ്ര മന്ത്രിസഭ
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയാണ് രാജ്യത്തെ സംബന്ധിച്ച പല സുപ്രധാന തീരുമാനങ്ങളുമെടുക്കുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ എല്ലായ്‌പ്പോഴും സ്ത്രീ പ്രാതിനിധ്യം കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലയളവില്‍ മാത്രമാണ് അതില്‍ ചെറിയൊരു ഉയര്‍ച്ചയുണ്ടാത്. 2023 ജനുവരി ഒന്നിലെ കണക്കനുസരിച്ച് കേന്ദ്ര മന്ത്രിസഭയിലെ സ്ത്രീപ്രാതിനിധ്യം വെറും 14.47 ശതമാനമാണ്. 76 അംഗ മന്ത്രാലയത്തില്‍ 11 സ്ത്രീകള്‍ മാത്രമാണുള്ളത്. അതില്‍ രണ്ട് കാബിനറ്റ് മന്ത്രിമാരും 9 സഹമന്ത്രിമാരുമാണ് ഉള്ളത്. കഴിഞ്ഞ 20 വര്‍ഷമായി കേന്ദ്ര മന്ത്രിസഭയിലെ സ്ത്രീകളുടെ അനുപാതം ശരാശരി 12 ശതമാനം മാത്രമാണ്. അതില്‍ എന്‍ഡിഎയെയുടെയും യുപിഎയുടെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകളും ഉള്‍പ്പെടുന്നുണ്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.
സുപ്രീംകോടതിയിലെ 29 ജഡ്ജിമാരില്‍ 3 പേര്‍ മാത്രമായിരുന്നു സ്ത്രീകള്‍
വനിതാ ജഡ്ജിമാര്‍
രാജ്യത്തെ ഉന്നത ജുഡീഷ്യറിയിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. സുപ്രീംകോടതിയില്‍ വെറും 10 ശതമാനവും ഹൈക്കോടതികളില്‍ 33 ശതമാനവും മാത്രമാണ് സ്ത്രീപ്രാതിനിധ്യമുള്ളത്. 2022 സെപ്തംബറിലെ കണക്കനുസരിച്ച് സുപ്രീംകോടതിയിലെ 29 ജഡ്ജിമാരില്‍ മൂന്നുപേര്‍ മാത്രമായിരുന്നു സ്ത്രീകള്‍. മണിപ്പൂര്‍, മേഘാലയ, പട്‌ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ 33.33 ശതമാനം മാത്രമേ വനിതാ ജഡ്ജിമാരുടെ സാന്നിധ്യമുള്ളു.
മാനേജര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം മിസോറാമാണ്
മാനേജര്‍ തസ്തിക
രാജ്യത്ത് വിവിധ മേഖലകളിലായി മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. 2022 ലെ സ്ത്രീ പുരുഷ കണക്കുകള്‍ പ്രകാരം മാനേജര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വെറും 18 ശതമാനമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്ന സംസ്ഥാനം മിസോറമാണ്. 40 ശതമാനത്തിലധികം സ്ത്രീകള്‍ ഇത്തരത്തില്‍ മാനേജര്‍ തസ്തികകളില്‍ അവിടെ ജോലി ചെയ്യുന്നുണ്ട്.
ബാങ്കിങ് മേഖലയില്‍ പൊതുവേ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
വനിതാ പോലീസ് ഉദ്യോഗസ്ഥര്‍
2022 ലെ വുമണ്‍ ആന്‍ഡ് മെന്‍ ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനം വെറും 8.21 ശതമാനം മാത്രമാണ്. കേന്ദ്ര സംസ്ഥാന തലങ്ങളിലെ മുഴുവന്‍ പോലീസ് അംഗങ്ങളായി 30,50,239 പേരാണുള്ളത്. അതില്‍ വെറും 2,50,474 പേര്‍ മാത്രമാണ് സ്ത്രീകളായുള്ളത്.
ബാങ്കിങ് മേഖല
ബാങ്കിങ് മേഖലയില്‍ പൊതുവേ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാങ്ക് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ സ്ത്രീകളാണ്.