INDIA

കോണ്‍ഗ്രസിന് ആശ്വാസം; തിരഞ്ഞെടുപ്പ് കഴിയും വരെ 3,500 കോടി രൂപ തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ

വെബ് ഡെസ്ക്

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോണ്‍ഗ്രസില്‍ നിന്ന് 3,500 കോടി രൂപ തിരിച്ചുപിടിക്കാന്‍ ആദായനികുതി വകുപ്പ് നിര്‍ബന്ധിത നടപടികളൊന്നും സ്വീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ, ആദായനികുതി വകുപ്പില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് (199495, 2017 2018 മുതല്‍ 2020-21 വരെ) 1,823 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ നോട്ടീസ് ലഭിച്ചിരുന്നു. 2014-15 മുതല്‍ 2016-17 വരെയുള്ള വര്‍ഷങ്ങളില്‍ 1,745 കോടി രൂപ ആവശ്യപ്പെട്ടും ആദായനികുതി വകുപ്പ് നോട്ടീസ് ലഭിച്ചിരുന്നു.

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളെ തുടര്‍ന്നാണ് നോട്ടീസുകള്‍ നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ 'സാമ്പത്തികമായി തളര്‍ത്താന്‍' ബിജെപി നികുതി ഭീകരത നടത്തുകയാണെന്ന് പാര്‍ട്ടി ആരോപിച്ചിരുന്നു.

തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസുകള്‍ക്കെതിരേ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നോട്ടീസുകള്‍ പലകാലയളവിലുള്ളതാണെന്നും തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പണം തിരിച്ചുപിടിക്കാന്‍ ആദായനികുതി വകുപ്പ് നിര്‍ബന്ധിത നടപടികളൊന്നും ഉടന്‍ സ്വീകരിക്കില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഉറപ്പുനല്‍കിയത്. ഇതേത്തുടര്‍ന്ന് കേസ് 2024 ജൂലൈ 24 ന് പരിഗണിക്കാനായി മാറ്റി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും