INDIA

സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തിൽ; പ്രതീക്ഷയോടെ രാജ്യം

വെബ് ഡെസ്ക്

ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ സില്‍ക്യാര തുരങ്കത്തിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. ഇന്ന് രാവിലെയോടെ തൊഴിലാളികളെ എല്ലാവരെയും പുറത്തെത്തിക്കാനാവുമെന്നാണ് കരുതുന്നത്. 10 മീറ്റർ പാറയും അവശിഷ്ടങ്ങളും മാത്രമാണ് ഇനി നീക്കം ചെയ്ത് പൈപ്പ് ഇടാനുള്ളത്.

ഈ മാസം 12 നാണ് ജോലിക്കിടെ തുരങ്കത്തിൽ മണ്ണിടിച്ചിലുണ്ടായി തൊഴിലാളികൾ കുടുങ്ങിയത്. ഏകദേശം 41 പേരോളം ഉള്ളിൽ കുടുങ്ങി കിടങ്ങുന്നുണ്ടെന്നാണ് കരുതുന്നത്. തൊഴിലാളികളുടെ ദൃശ്യങ്ങൾ ആദ്യമായി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

പുറത്തെത്തിക്കുന്ന തൊഴിലാളികൾക്കായി ആംബുലൻസുകളും മെഡിക്കൽ സൗകര്യങ്ങളും സജ്ജമാണ്. പുറത്തെത്തിച്ചശേഷം ആരോഗ്യനില പരിശോധിച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെ രാത്രി തന്നെ ദൗത്യം അവസാനിപ്പിച്ച് തൊഴിലാളികളെ പുറത്തെടുക്കാൻ സാധിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ തൊഴിലാളികൾക്ക് അടുത്ത എടുത്താറായപ്പോൾ സ്റ്റീൽ റോഡിൽ ഡ്രില്ലർ ഇടിക്കുകയും ഓഗർ മെഷീന്റെ ബ്ലേഡ് തകരാറിലാവുകയും ചെയ്തു. ഇതോടെ ദൗത്യം വീണ്ടും മണിക്കൂറുകളോളം വൈകി.

ആറ് ഇഞ്ച് പൈപ്പിലൂടെയാണ് നിലവില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത്

നിലവിൽ ഒൻപത് കുഴലുകൾ തുരങ്കത്തിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. തൊഴിലാളികളെ ഈ കുഴലുകളിലൂടെ പുറത്തെത്തിക്കാനാണ് നീക്കം. ഈ നീക്കം പരാജയപ്പെട്ടാൽ ഉപയോഗിക്കാനായി മറ്റ് വഴികളും സമാന്തരമായി നോക്കുന്നുണ്ട്. 15 പേരടങ്ങുന്ന എൻഡിആർഎഫ് സംഘമാണ് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്.

തുരങ്കത്തിലകപ്പെട്ട തൊഴിലാളികളില്‍ എട്ട് പേർ യുപിയില്‍ നിന്നുള്ളവരാണ്. തൊഴിലാളികൾ സുരക്ഷിതരാണെന്നും അവരുമായി ആശയവിനിമയം നടത്തുണ്ടെന്നും ഉത്തരകാശിയിലെ രക്ഷാപ്രവർത്തന സംഘത്തിൽ പ്രവർത്തിക്കുന്ന മലയാളിയായ രഞ്ജിത്ത് ഇസ്രയേൽ കഴിഞ്ഞ ദിവസം ദ ഫോർത്തിനോട് പറഞ്ഞു.

തൊഴിലാളികളിൽ ആർക്കും നിലവിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലെന്ന് അദ്ദേഹം പറഞ്ഞു. ആറ് ഇഞ്ച് പൈപ്പിലൂടെയാണ് നിലവില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഈ നില മാറുകയാണെങ്കിൽ അടിയന്തരമായി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള മറ്റ് വഴികൾ നോക്കേണ്ടതുണ്ട്. രക്ഷാ പ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതാണ്. പാറകൾ തകർക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമായി നൂതന സാങ്കേതിക വിദ്യകളാണ് ഇപ്പോൾ എൻടിആർഎഫ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വിതുര സ്വദേശിയാണ് രഞ്ജിത്ത് ഇസ്രയേൽ. നേരത്തെ തന്നെ പല ദുരന്തമേഖലയിലും രഞ്ജിത്ത് രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി എത്തിയിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും