INDIA

രാജ്യതലസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ഗുസ്തി താരങ്ങളുടെ മാർച്ച് തടഞ്ഞ് പോലീസ്, ജന്തർമന്തറിൽ സമരക്കാർക്ക് നേരെ ബലപ്രയോഗം

വെബ് ഡെസ്ക്

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു. ഗുസ്തി താരങ്ങളും സമരത്തിന് പിന്തുണയുമായെത്തിയവരും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടത്തുന്ന മാര്‍ച്ച് പോലീസ് തടഞ്ഞു. ജന്തര്‍ മന്തറിൽ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തി. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ തുടങ്ങിയ ഗുസ്തി താരങ്ങളെ വലിച്ചിഴച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

''പീഡനക്കേസില്‍ ആരോപണവിധേയനായ ബ്രിജ് ഭൂഷണ്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വരുന്നു''- സമരക്കാർ പറഞ്ഞു. ബ്രിജ് ഭൂഷണിന്റെ ഡൽഹിയിലെ വീടിന് മുന്നിലും പോലീസ് സുരക്ഷ ശക്തമാക്കി. സമരക്കാരെ തടഞ്ഞതിന് സമീപമാണ് ബ്രിജ് ഭൂഷണിന്റെ വസതി.

ഗുസ്തി താരങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ 'മഹിളാ മഹാ പഞ്ചായത്ത്' നടത്തി പ്രതിഷേധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു . പ്രതിഷേധം നടക്കുന്ന ജന്തര്‍മന്തറില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെ മാത്രമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള നീക്കമെന്ന നിലയിലാണ് പ്രതിഷേധത്തിന് ഗുസ്തി താരങ്ങൾ മുന്നിട്ടിറങ്ങിയത്. എന്നാല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിൽ 'മഹിളാ മഹാ പഞ്ചായത്ത്' നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും ശക്തമായി നേരിടുമെന്നും ഡൽഹി പോലീസും വ്യക്തമാക്കിയിരുന്നു.

പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിനിടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റിലും സമീപപ്രദേശങ്ങളിലുമായി ആയിരക്കണക്കിന് പോലീസുകാരെയാണ് വിന്യസിച്ചത്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങളുയരാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിനറെ അടിസ്ഥാനത്തിലാണ് സുരക്ഷ ഉയര്‍ത്തിയത്.മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണവും സിസിടിവി നിരീക്ഷണവും സജ്ജമാക്കിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും