INDIA

നെഗറ്റീവ് വാർത്തകൾ നിരീക്ഷിക്കാന്‍ നിര്‍ദേശം; മാധ്യമങ്ങളില്‍ പിടിമുറുക്കാന്‍ യുപി സര്‍ക്കാര്‍

കഴിഞ്ഞ വർഷം ആഗസ്റ്റ് മാസം ഇതു സംബന്ധിച്ച് സർക്കാർ സർക്കുലർ പുറത്തിറക്കിയിരുന്നു.

വെബ് ഡെസ്ക്

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളെ കര്‍ശനമായി നിരീക്ഷിക്കാന്‍ ഒരുങ്ങി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് തടയാന്‍ കൃത്യമായ നിരീക്ഷണം നടത്തണം എന്നാണ് യോഗി സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ദിനപത്രങ്ങളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകള്‍ വളച്ചൊടിച്ചതാണെന്നോ അല്ലെങ്കിൽ കൃത്യമല്ലാത്ത വസ്തുതകളാണെന്നോ കണ്ടെത്തിയാൽ ബന്ധപ്പെട്ട പത്രങ്ങളുടെ അധികാരികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വിശദീകരണം തേടണമെന്നും ഉത്തർപ്രദേശ് സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

ഓഗസ്റ്റ് 16-നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ് എല്ലാ 18 ഡിവിഷണൽ കമ്മീഷണർമാർക്കും 75 ജില്ലാ മജിസ്‌ട്രേറ്റുകൾക്കും മറ്റ് വകുപ്പ് മേധാവികൾക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഏതെങ്കിലും പത്രമോ മാധ്യമമോ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായി കണ്ടെത്തിയാൽ അല്ലെങ്കിൽ വളച്ചൊടിച്ചതോ കൃത്യമല്ലാത്തതോ ആയ വസ്തുതകളുടെ അടിസ്ഥാനത്തിൽ നെഗറ്റീവ് വാർത്തകൾ പ്രസിദ്ധീകരിച്ചാൽ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റ് മാധ്യമ സ്ഥാപനത്തിന്റെയോ/പത്രത്തിന്റെ മാനേജരോടോ വിശദീകരണം തേടും. ഇതുമായി ബന്ധപ്പെട്ട കത്ത് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറും.

പ്രതിദിന പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന നെഗറ്റീവ് വാർത്തകളെക്കുറിച്ചുള്ള വിവരങ്ങൾ ഇൻഫർമേഷൻ വകുപ്പ് ശേഖരിക്കുമെന്ന് കത്തിൽ പറയുന്നു. ഈ നെ​ഗറ്റീവ് വാർത്തകൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നതിനാൽ വസ്തുത പരിശോധന ആവശ്യമാണ്. നെ​ഗറ്റീവ് വാർത്തകളെക്കുറിച്ചുളള വിവരങ്ങൾ ജില്ലാ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുമ്പോൾ ഇവ ഐജിആർഎസിൽ (സംസ്ഥാന സർക്കാരിന്റെ ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ സിസ്റ്റം) രജിസ്റ്റർ ചെയ്യും. പിന്നാലെ കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട ഡിവിഷണൽ കമ്മീഷണർമാർക്കും ജില്ലാ മജിസ്‌ട്രേറ്റുകൾക്കും വകുപ്പ് മേധാവികൾക്കും കൈമാറും. ഇടക്കാല റിപ്പോർട്ടുകൾ സ്വീകരിക്കില്ലെന്നും കത്തിൽ പറയുന്നു.

കൂടാതെ, ജില്ലാ മജിസ്‌ട്രേറ്റുകൾ ഐജിആർഎസ് പോർട്ടലിൽ പ്രതിവാര റിപ്പോർട്ടുകൾ അപ്‌ലോഡ് ചെയ്യണമെന്നും കത്തിൽ പറയുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ഇത്തരം വാർത്തകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയക്കണം.

എന്നാൽ നിലവിൽ സർക്കാർ പുറത്തിറക്കിയ സർക്കുലറിന്റെ ഉദ്ദേശ്യം വാർത്തകളിലെ പരിശോധന മാത്രമാണെന്നാണ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാദിന്റെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ദിവസവും ഇത്തരത്തിൽ നിരവധി വാർത്തകളാണ് പ്രസിദ്ധീകരിക്കുന്നതെന്നും ഇത്തരം വാർത്തകൾ മറ്റുള്ളവർ പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നു എന്നതാണ് സർക്കുലർ പ്രധാനമായും പറയുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി