INDIA

300 കിലോമീറ്റർ വേഗതയിലെത്താൻ ശ്രമം; യൂട്യൂബർ അഗസ്‌റ്റേ ചൗഹാൻ ബൈക്ക് അപകടത്തിൽ മരിച്ചു

കവാസാക്കി നിഞ്ച ZX10R എന്ന 1000 സിസിയുളള ബൈക്ക് ഓടിച്ചുകൊണ്ട് യൂട്യൂബ് ചാനലിനായി വീഡിയോ തയ്യാറാക്കുമ്പോഴായിരുന്നു സംഭവം.

വെബ് ഡെസ്ക്

300 കിലോമീറ്റർ വേ​ഗതയിലെത്താൻ ശ്രമിച്ച യൂട്യൂബർ ബൈക്ക് അപകടത്തിൽ മരിച്ചു. അഗസ്‌റ്റേ ചൗഹാനാണ് അപകടത്തിൽ മരണപ്പെട്ടത്. ഇദ്ദേ​ഹത്തിന്റെ പ്രോ റൈഡർ 1000 എന്ന യൂട്യൂബ് ചാനലിന് 1.2 ദശലക്ഷം വരിക്കാരാണുളളത്. കഴിഞ്ഞ ദിവസം, അഗസ്‌റ്റേ ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം.

കവാസാക്കി നിഞ്ച ZX10R എന്ന 1000 സിസിയുളള ബൈക്ക് ഓടിച്ചുകൊണ്ട് യൂട്യൂബ് ചാനലിനായി വീഡിയോ തയ്യാറാക്കുമ്പോഴായിരുന്നു സംഭവം. യൂട്യൂബിൽ നിരവധി ആരാധകരുളള അഗസ്‌റ്റേയുടെ മരണവാർത്ത ഏറെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇൻസ്റ്റാ​ഗ്രാം പേജിലും യൂട്യൂബിലുമായി അമിതവേ​ഗതയിൽ ബൈക്ക് ഓടിക്കരുതെന്ന് അടക്കമുളള കമന്റുകൾ ആരാധകർ പങ്കുവെച്ചു.

അമിതവേ​ഗതയിലെത്തിയ അഗസ്‌തയ്‌ക്ക്, യമുന എക്‌സ്‌പ്രസ്‌വേയിലെ ഡിവൈഡറിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ അദ്ദേഹം ധരിച്ചിരുന്ന ഹെൽമറ്റ് പല കഷ്ണങ്ങളാവുകയും തുടർന്ന് തലയ്ക്ക് ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ താമസിക്കുന്ന അഗസ്‌റ്റേ 'പ്രോ റൈഡർ 1000' എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തിയിരുന്നു. അവസാനത്തെ വീഡിയോയിൽ, താൻ ഡൽഹിയിലേക്കാണ് പോകുന്നതെന്നും അവിടെ ബൈക്കിന് എത്ര വേഗത്തിൽ പോകാനാകുമെന്ന് പരിശോധിക്കുമെന്നും അ​ഗസ്റ്റേ പറ‍ഞ്ഞിരുന്നു.

"ഞാൻ ഇത് 300 കിലോമീറ്റർ വേഗതയിൽ കൊണ്ടുപോകും, ​​അതിനപ്പുറം പോകാൻ കഴിയുമോ എന്ന് നോക്കാം,"അഗസ്റ്റേ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോയിൽ പറഞ്ഞു. 1000 സിസിയുളള അദ്ദേഹത്തിന്റെ കാവസാക്കി നിഞ്ച ZX10R എന്ന ബൈക്കിന് മണിക്കൂറിൽ 300 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇന്ത്യയിൽ 16 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഷോറൂമിൽ ഈ ബൈക്ക് വിൽപ്പനയ്ക്കെത്തുന്നത്. 207 കിലോ​ഗ്രാമുളള ബൈക്കിന് ഏകദേശം 200 PS പവറും 115 nm ടോർക്കും ആണുള്ളത്. സൂപ്പർ ബൈക്ക് പ്രവർത്തിക്കുന്നത് ഇൻലൈൻ ഫോർ എഞ്ചിനിലാണ്. സാധാരണ 125-150 സിസി ഉളള ബൈക്കുകളെക്കാൾ 15 മടങ്ങ് പവറിൽ ഇതിന് പ്രവർത്തിക്കാൻ കഴിയും.

അമിതവേഗത്തിൽ പോകാനാകുന്നതോടെ ഇത് പൊതുനിരത്തുകളിൽ പരിചയസമ്പന്നരായ റൈഡർമാരെപ്പോലും അപടത്തിലാക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ സമാനമായ ഒരു സംഭവത്തിൽ തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിൽ സേലം-ചെന്നൈ ഹൈവേയിൽ അമിതവേഗതയിലെത്തിയ എസ്‌യുവി ഇടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 23കാരൻ മരിച്ചിരുന്നു. ചിന്ന സേലത്ത് യു-ടേൺ എടുക്കുന്നതിനിടെ ഫോർഡ് ഇക്കോസ്‌പോർട് ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയും മോട്ടോർ സൈക്കിൾ കിലോമീറ്ററുകളോളം വലിച്ചിഴക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ