INDIA

വീണ്ടും വിലകൂട്ടി സൊമാറ്റോ; പ്ലാറ്റ്‌ഫോം ഫീസ് അഞ്ചുരൂപയാക്കി

ഇതുവരെ ഒരു ഓര്‍ഡറിന് ഉപയോക്താവില്‍ നിന്ന് ഈടാക്കിയിരുന്നത് നാലുരൂപയായിരുന്നു

വെബ് ഡെസ്ക്

പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഓര്‍ഡറിന് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്ന ഫീസ് വര്‍ധിപ്പിച്ചു. 25 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഡല്‍ഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലഖ്നൗ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട നഗരങ്ങളില്‍ ഇത് നടപ്പാക്കിയതായാണ് റിപ്പോര്‍ട്ട്.

ഇതുവരെ ഒരു ഓര്‍ഡറിന് ഉപയോക്താവില്‍ നിന്ന് ഈടാക്കിയിരുന്നത് നാലുരൂപയായിരുന്നു. ഇത് അഞ്ചാക്കിയാണ് ഉയര്‍ത്തിയത്. 2023 ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് ഈടാക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ ഒരു ഓര്‍ഡറിന് രണ്ടു രൂപയാണ് ഈടാക്കിയിരുന്നത്. ഒക്ടോബറില്‍ മൂന്ന് രൂപയാക്കി ഉയര്‍ത്തി. കമ്പനിയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഓര്‍ഡറിന് അഞ്ചുരൂപയാണ് ഫീസായി ഈടാക്കുന്നത്.

ഡെലിവറി ചാര്‍ജ് കൂടാതെയാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം സൊമാറ്റോയുടെ ഗോള്‍ഡ് റോയല്‍റ്റി പ്രോഗ്രാം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഡെലവിറി ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ പ്ലാറ്റ്ഫോം ഫീസ് ഈടാക്കും. പ്രതിദിനം 20 മുതല്‍ 22 ലക്ഷം വരെ ഓര്‍ഡറുകളാണ് സൊമാറ്റോയ്ക്ക് ലഭിക്കുന്നത്. സൊമാറ്റോയുടെ അതിവേഗ കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റും ഓരോ ഓര്‍ഡറിനും രണ്ടു രൂപ വീതം ഹാന്‍ഡ്ലിങ് ചാര്‍ജ് ഈടാക്കുന്നുണ്ട്. നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സൊമാറ്റോയുടെ ഇന്റര്‍സിറ്റി ഡെലിവറി സേവനങ്ങള്‍ നിറര്‍ത്തിവച്ചിരിക്കുകയാണ്. 2022-ലാണ് സൊമാറ്റോ 'ലെജന്‍ഡ്സ്' സേവനമാരംഭിച്ചത്. തിരഞ്ഞെടുത്ത നഗരങ്ങളിലെ പ്രമുഖ റസ്റ്ററുകളില്‍ നിന്നുള്ള ഭക്ഷണം മറ്റ് തെരഞ്ഞെടുത്ത നഗരങ്ങളിലെത്തിക്കുന്ന പദ്ധതിയായിരുന്നു ഇത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ