NEWS

ജയിലില്‍നിന്ന് വീഡിയോ കോള്‍, റിസോർട്ടിലെ പോലെ ജീവിതം; കൊലക്കേസ് പ്രതിയും കന്നഡ താരവുമായ ദർശന്റെ ചിത്രങ്ങളില്‍ അന്വേഷണം

രേണുകസ്വാമി കൊലപാതകക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന 17 പേരിലൊരാളാണ് ദർശൻ

വെബ് ഡെസ്ക്

രേണുകസ്വാമി കൊലപാതകക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കന്നഡ നടൻ ദർശൻ ജയിലില്‍നിന്ന് വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. സഹതടവുകാരോടൊപ്പം ജയിലില്‍ സിഗരറ്റ് വലിച്ച് സമയം ചെലവിടുന്ന ദർശന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ദേശീയമാധ്യമായ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീഡിയോയുടെ ആധികാരികത സംബന്ധിച്ചുള്ള സ്ഥിരീകരണങ്ങളുണ്ടായിട്ടില്ല.

രണ്ട് യുവാക്കള്‍ തമ്മില്‍ വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരാള്‍ ഫോണുമായി മറ്റൊരാളുടെ അടുത്തേക്കു പോകുകയും ഫോണ്‍ കൈമാറുകയുമാണ്. ഫോണ്‍ ലഭിച്ച വ്യക്തി ദർശനായിരുന്നു. ഇരുവരും തമ്മില്‍ അല്‍പ്പനേരം സംസാരിക്കുകയും ഫോണ്‍ വെക്കുകയുമായിരുന്നു. 25 സെക്കൻഡായിരുന്നു സംഭാഷണത്തിന്റെ ദൈർഘ്യം.

രേണുകസ്വാമി കൊലപാതക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന 17 പേരിലൊരാളാണ് ദർശൻ. സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ച് രേണുകസ്വാമിയെ ദർശനും സംഘവും ചേർന്ന് മർദിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്. ബെംഗളൂരുവിലെ സുമൻഹള്ളിയില്‍ ജൂണ്‍ ഒൻപതിനാണ് രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ദർശന്റെ സുഹൃത്ത് പവിത്രയും ജയിലിലാണ്.

ദർശന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതില്‍ ആഭ്യന്തര അന്വേഷണം നടത്താൻ ജയില്‍ അധികൃതർക്കു ഡിജിപി നിർദേശം നല്‍കിയിട്ടുണ്ട്. ചിത്രങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രേണുകസ്വാമിയുടെ പിതാവ് രംഗത്തെത്തി.

"ജയിലിനുള്ളില്‍ സിഗരറ്റ് വലിച്ച്, ചായ കുടിച്ചിരിക്കുന്ന ദർശന്റെ ചിത്രങ്ങള്‍ എന്നെ ഞെട്ടിച്ചു. ദർശൻ ജയിലില്‍ തന്നെയാണോ അല്ലയോയെന്ന കാര്യത്തില്‍ സംശയമുണ്ടായി. സാധാരണ തടവുകാർക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമേ ദർശനും ലഭിക്കാവൂ. പക്ഷേ റിസോർട്ടിലെന്ന പോലെയാണ് ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്," രേണുകസ്വാമിയുടെ പിതാവ് പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ