ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റിനെ എങ്ങനെയാണ് പൊതുജനം വിലയിരുത്തുന്നത് എന്ന് ദ ഫോര്‍ത്ത് അന്വേഷിക്കുകയാണ്. പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവയുണ്ടാകും. മദ്യത്തിനും വില കുത്തനെ കൂടും. കെട്ടിട നികുതിയും ഭൂമിയുടെ ന്യായ വിലയും വര്‍ധിക്കും. അങ്ങനെ തുടങ്ങി സാധാരണക്കാരന്റെ ജീവിത ഭാരം ഇരട്ടിയാക്കും വിധമാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ബദല്‍ നയം.
സംസ്ഥാനത്തിന്റെ വരുമാന ശേഷി വര്‍ധിപ്പിച്ച് അധിക വരുമാനം ഉറപ്പു വരുത്താനാണ് നികുതി വര്‍ധനവെന്ന് സര്‍ക്കാര്‍ അവകാശവാദം ഉയര്‍ത്തുമ്പോഴും ജീവിത ചെലവ് എങ്ങനെ നിയന്ത്രിക്കുമെന്നതിന് ജനങ്ങള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ സംസ്ഥാന ബജറ്റില്‍ കടുത്ത നിരാശ പ്രകടിപ്പിക്കുകയാണ് ഭൂരിപക്ഷം പേരും.