കെ എന്‍ ബാലഗോപാല്‍ 
Kerala Budget 2023

സംസ്ഥാന ബജറ്റ്: സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ നികുതികള്‍ വര്‍ധിപ്പിച്ചേക്കും ; ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്ന് പ്രതീക്ഷ

നികുതി വർധനയില്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ ബജറ്റ് അവതരണം. ധന പ്രതിസന്ധി മറികടക്കാന്‍ ബജറ്റിൽ വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. നികുതി വർധനയില്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വര്‍ധനവുണ്ടായേക്കും.

കെഎസ്ആർടിസിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനാണ് സാധ്യത

വിവിധ സേവന സര്‍ട്ടിഫിക്കറ്റ് നിരക്കുകള്‍, കെട്ടിട നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ വർധിപ്പിച്ചേക്കും. റബര്‍, നാളികേരം, പച്ചക്കറികള്‍ എന്നിവയുടെ താങ്ങുവില വര്‍ധിപ്പിക്കുന്ന കാര്യം ധനമന്ത്രി സജീവമായി പരിഗണിക്കുന്നുണ്ട്. ക്ഷേമ പെൻഷന്‍ 100 രൂപ കൂട്ടിയേക്കും. കെഎസ്ആർടിസിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനാണ് സാധ്യത.

കെ ഫോൺ, കെ റെയിൽ, പദ്ധതികൾക്ക് തുക നീക്കി വച്ചേക്കും

എൽഡിഎഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും. വന്യജീവി സംഘർഷം ലഘൂകരിക്കാൻ കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തിയേക്കും. കെ ഫോൺ, കെ റെയിൽ പദ്ധതികൾക്ക് തുക നീക്കി വച്ചേക്കുമെന്നാണ് സൂചന. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നികുതി ഇളവ് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം പിടിക്കും. പരമ്പരാഗത കൃഷിക്കും വ്യവസായത്തിനും ഊന്നൽ നൽകി തന്നെയായിരിക്കും ബാലഗോപാലിന്റെ ബജറ്റ് അവതരണം. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റിൽ കൂടുതൽ ഫണ്ട് വകയിരുത്തും. സ്വകാര്യ സർവകലാശാല ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റില്‍ അധികമുണ്ടാകാനുള്ള സാധ്യത കുറവാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ