NEWS

'എല്ലാത്തിനും ഒരു അതിരുണ്ട്'; ഗവര്‍ണറുടെ വസതിയിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തും, കടുപ്പിച്ച് മുഖ്യമന്ത്രി

വെബ് ഡെസ്ക്

ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അതിര് ലംഘിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപതിവ് ചട്ടം ഭേദഗതി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഇതിനെതിരെ ഗവര്‍ണറുടെ വസതിയിലേക്ക് കര്‍ഷകരുടെ സംഘടിത മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് സിപിഎം നിര്‍മ്മിച്ചു നല്‍കിയ 25 വീടുകളുടെ താക്കോല്‍ ദാനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദശാബ്ദങ്ങളായി ഭൂപതിവ് നിയമത്തിന്റെ ഭാഗമായി അനുഭവിക്കുന്ന വിഷമത്തില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഭൂപതിവ് നിയമത്തില്‍ സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നു. നിയമസഭ പാസാക്കിയെങ്കിലും ഇപ്പോഴും നിയമമായില്ല. ആര്‍ക്കും മനസ്സിലാകാത്ത ചില നിലാപാടുകള്‍ അതില്‍ ഒപ്പിടേണ്ട ഗവര്‍ണര്‍ സ്വീകരിക്കുന്നു. അതിനെതിരെ, കൃഷിക്കാര്‍ക്ക് വേണ്ടി അരയക്ഷരം സംസാരിക്കാന്‍ കേരളത്തിലെ യുഡിഎഫോ ബിജെപിയോ തയ്യാറാകുന്നില്ല. ഈ നിയമഭേദഗതി ഇടുക്കിയിലുള്ള എല്‍ഡിഎഫുകാര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.

നിയമഭേദഗതി ഒപ്പിടുന്നില്ലെങ്കില്‍, ഒപ്പിടാത്ത ഗവര്‍ണര്‍ താമസിക്കുന്ന രാജ്ഭവനിലേക്ക് കൃഷിക്കാരുടെ സംഘടിതമായ മാര്‍ച്ച് നടത്താനാണ് എല്‍ഡിഎഫിന്റെ തീരുമാനം. എന്തിനും അതിരുണ്ട്. ഏതിനും അതിന്റേതായ ഒരു അതിര് വയ്ക്കണം. അതെല്ലാം ലംഘിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ദുഷ്ട മനസ്സുള്ളവര്‍ ലൈഫ് മിഷന്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചു. വീടില്ലാത്തവര്‍ക്ക് വീടു വെച്ചുനല്‍കുന്ന നല്ല കാര്യത്തെ എല്ലാവരും പിന്തുണയ്ക്കും എന്നാണ് നല്ല മനസ്സുള്ളവര്‍ കരുതിയത്. എന്നാല്‍, ഈ പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ടമനസ്സുള്ളവര്‍ ശ്രമിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇത്തരം ദുഷ്ടമനസ്സുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി. ലൈഫ് പദ്ധതിക്ക് എതിരെ വല്ലാത്ത കുപ്രചാരണമാണ് അഴിച്ചുവിട്ടത്. വലിയ മോഹത്തോടെ ഒരുങ്ങിപ്പുറപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാനായില്ല- അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും