KERALA

കുകി-സോമി വേട്ടയാടൽ: 5 ജില്ലകൾക്ക് പ്രത്യേക സംരക്ഷണം വേണമെന്ന് പ്രധാനമന്ത്രിയോട് മണിപ്പൂർ എംഎല്‍എമാര്‍

വെബ് ഡെസ്ക്

കുകി-സോമി ഗ്രോത്രവിഭാഗക്കാര്‍ വംശീയ ആക്രമണത്തിന് ഇരയാകുന്ന മലയോര ജില്ലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യവുമായി മണിപ്പൂരിലെ എം എല്‍ എമാര്‍. കുകി-സോമി വിഭാഗക്കാര്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന അഞ്ച് മലയോര ജില്ലകളിൽ ചീഫ് സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അല്ലെങ്കില്‍ അതിന് തുല്യമായ തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് 10 കുകി-സോമി എം എല്‍ എമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. ഇതില്‍ ഏഴ് പേര്‍ ബിജെപിക്കാരാണ്.

ചുരാചന്ദ്പൂര്‍, കാങ്പോക്പി, ചന്ദേല്‍, തെങ്നൗപാല്‍, ഫെര്‍സാവ് എന്നീ ജില്ലകള്‍ക്കാണ് എംഎല്‍എമാര്‍ പ്രത്യക സംരക്ഷണം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 500 കോടി രൂപ അനുവദിക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. കുകി-സോമി നിവാസികള്‍ക്കായി പ്രത്യേക ഭരണമെന്ന ആവശ്യം ഉന്നയിച്ച എംഎല്‍എമാര്‍ തന്നെയാണ് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. അതേസമയം ഓഗസ്റ്റ് 21-ന് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ മണിപ്പൂരിന്റെ പ്രാദേശിക അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ നീക്കം.

മെയ് മൂന്നി്ന പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതുവരെ കുകി-സോമി വിഭാഗക്കാര്‍ നേരിടേണ്ടി വന്ന ആക്രമണങ്ങളും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ്തി വിഭാഗമടക്കം വേട്ടയാടിയെന്നും ഇംഫാലിലെ സര്‍ക്കാര്‍ ജീവനക്കാരും ബിസിനസ്സുകാരും ദിവസ വേതനക്കാരും ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെട്ടുവെന്നും എംഎല്‍എമാര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കുകി-സോമി വിഭാഗത്തിലെ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്നും നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നും എംഎല്‍എമാര്‍ പറയുന്നു.

എംഎല്‍എമാര്‍ക്ക് പോലും രക്ഷയില്ല. ഇംഫാലിലെ എംഎല്‍എയായ വുങ്‌സാഗിന്‍ ക്രൂരമായ ആക്രമണത്തിന് ഇരയാക്കപ്പെട്ടതും അദ്ദേഹത്തിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടതും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെതിരെയും എംഎല്‍എമാര്‍ രംഗത്തെത്തി. കുകി-സോമി ജനതയ്ക്കെതിരെ അക്രമത്തിന് മുഖ്യമന്ത്രിയും മെയ്തി വിഭാഗം നേതാക്കളും ആഹ്വാനം ചെയ്‌തെന്നും ഇത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണെന്നും എം എല്‍ എമാര്‍ ചൂണ്ടിക്കാട്ടി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും