മധു 
KERALA

മധു വധക്കേസ്: 11 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

സാക്ഷി വിസ്താരം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്

വെബ് ഡെസ്ക്

അട്ടപ്പാടി മധു വധക്കേസിൽ റിമാൻഡിലുള്ള 11 പ്രതികൾക്കും ജാമ്യം അനുവദിച്ചു. സാക്ഷി വിസ്താരം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിലാണ് മണ്ണാര്‍ക്കാട് എസ് സി/ എസ് ടി വിചാരണക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. ശക്തമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ ജാമ്യം നേരത്തെ കോടതി റദ്ദാക്കിയിരുന്നു. ഇത് ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു. എന്നാൽ സാക്ഷി വിസ്താരം പൂർത്തിയാകുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ കോടതി തയ്യാറായത്.

എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയില്‍ ഹാജരാകണം, മധുവിന്റെ കുടുംബത്തെ അടുപ്പമുള്ളവരേയോ കാണാനോ ഭീഷണിപ്പെടുത്താനോ പാടില്ല, വിസ്തരിച്ച സാക്ഷികളെയോ വിസ്തരിക്കാനുള്ള സാക്ഷികളെയോ സ്വാധീനിക്കാന്‍ പാടില്ല, രാജ്യം വിട്ടു പോകാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

അതേസമയം കേസിലെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികള്‍ ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. 18-ാം സാക്ഷി കാളി മൂപ്പനും 19-ാം സാക്ഷി കക്കിയുമാണ് മൊഴി മാറ്റി നല്‍കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ