KERALA

'വീട്ടിൽ വെള്ളക്കെട്ട്, ഇതിനിടെ പാമ്പ് കടിയുമേറ്റു'; പ്രളയം പ്രമേയമായ ചിത്രം 2018ന്റെ തിരക്കഥാകൃത്ത് അഖിൽ പി ധർമജൻ

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളക്കെട്ടിൽ നിന്നാണ് അഖിലിന് പാമ്പ് കടിയേറ്റത്

വെബ് ഡെസ്ക്

പ്രളയം പ്രമേയമായ 2018 എവരിവൺ ഹീറോ സിനിമയുടെ തിരക്കഥാകൃത്തും നോവലിസ്റ്റുമായ അഖിൽ പി ധർമജന് തിരുവനന്തപുരത്ത് കഴിഞ്ഞദിവസമുണ്ടായ വെള്ളക്കെട്ടിൽ പാമ്പുകടിയേറ്റു. .

പുതിയ ചിത്രത്തിന്റെ തിരക്കഥ രചനയ്ക്കായി തിരുവനന്തപുരം വെള്ളയാണിയിൽ എത്തിയതായിരുന്നു അഖിൽ. എന്നാൽ ശനിയാഴ്ചയിൽ അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിൽ അഖിൽ താമസിച്ചിരുന്ന വീട്ടിനടുത്തേക്ക് വെള്ളം കയറുകയായിരുന്നു.

പിന്നീട് അവിടെ നിന്ന് സുരക്ഷിതസ്ഥലത്തേക്ക് മാറുന്നതിനിടെയാണ് വെള്ളക്കെട്ടിലുണ്ടായിരുന്ന പാമ്പ് അഖിലിനെ കടിച്ചത്. മൂർഖൻ പാമ്പാണ് കടിച്ചതെങ്കിലും വെള്ളത്തിൽ നിന്നായതിനാൽ പരുക്ക് കാര്യമായുണ്ടായില്ലെന്ന് അഖിൽ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അഖിൽ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നും ഭയപ്പെടാനില്ലെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ഞായറാഴ്ച്ച പുലർച്ചെ നാല് കഴിഞ്ഞ് പട്ടി കുരയ്ക്കുന്നത് കേട്ട് ഉണർന്നപ്പോഴാണ് വീട് ഏറെക്കുറെ മുങ്ങിയ അവസ്ഥയിലാണെന്ന് മനസിലായതെന്നും അടുത്തുള്ള ആളുകൾ ഭൂരിഭാഗവും ക്യാമ്പിലേക്ക് പോയിക്കഴിഞ്ഞിരുന്നെന്നും അഖിൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തിരുവനന്തപുരത്തിന്റെ പലഭാഗങ്ങളും വെള്ളിത്തിലായിരുന്നു. അതേസമയം ഒക്ടോബർ 18വരെ കേരളത്തിന്റെ പലഭാഗങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തെക്കൻ തമിഴ്നാട്ടിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ശക്തമായ മഴയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. തീരപ്രദേശങ്ങളിൽ ശക്തമായ വേലിയേറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായും മലയോര ജില്ലകളിൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം