KERALA

തൃശൂരില്‍ ബസ് മറിഞ്ഞു; വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം

അപകടം രാവിലെ 8.30 ഓടെ

വെബ് ഡെസ്ക്

തൃശൂര്‍ കണിമംഗലം പാടം റോഡില്‍ ബസ് മറിഞ്ഞ് അപകടം. തൃപ്രയാര്‍ -തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ക്രൈസ്റ്റ് ബസാണ് മറിഞ്ഞത്. രാവിലെ 8.30 ന് സംഭവിച്ച അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മുപ്പതോളം പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാളുടെ പരുക്ക് സാരമുള്ളതാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും ജോലിക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാരും.

ബസ് അപകടത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍ പ്രതികരിച്ചു. ആശുപത്രികളില്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും എല്ലാ സഹായവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. റോഡ് നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. അശ്രദ്ധയുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലക്കാട് രാഹുലിന്റെ കടന്നുവരവ്, ലീഡ് നേടി; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് അയ്യായിരം കടന്നു| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ