KERALA

മുന്നണി ഭേദമില്ലാതെ രാഷ്ട്രീയ നിയമനങ്ങൾ; യുഡിഎഫ് ഭരണകാലത്തെ രണ്ട് മാസത്തിനിടയിൽ നൽകിയത് 35 ശുപാർശ കത്തുകൾ

സംസ്ഥാനത്തെ വിവിധ കോടതികളിലേക്ക് സർക്കാർ അഭിഭാഷകരെ നിയമിക്കുന്നതിനായാണ് കത്തുകൾ നൽകിയത്

വെബ് ഡെസ്ക്

സിപിഎമ്മിനെ അനധികൃത നിയമനത്തില്‍ പ്രതിപക്ഷം പ്രതിരോധത്തിലാക്കുന്നതിനിടെ കോണ്‍ഗ്രസിനെ തിരിഞ്ഞുകുത്തി പാര്‍ട്ടി നേതാക്കള്‍ യുഡിഎഫ് ഭരണകാലത്ത് നല്‍കിയ കത്തുകള്‍ പുറത്ത്. അന്തരിച്ച പി ടി തോമസ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈടന്‍, എംഎല്‍എ പി സി വിഷ്ണുനാഥ് തുടങ്ങി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വരെയുള്ള നേതാക്കാള്‍, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്തുകളാണ് പുറത്തുവന്നത്.

2011-16ലെ യുഡിഎഫ് സർക്കാരിന്റെ തുടക്ക കാലത്തെ രണ്ട് മാസത്തിനിടെ മാത്രം നൽകിയ 30 ൽ അധികം ശുപാർശക്കത്തുകളാണ് ദ ഫോർത്തിന് ലഭിച്ചത്. കോൺഗ്രസ് പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മറ്റ് മുതിർന്ന നേതാക്കൾക്കും നൽകിയ കത്തുകളാണ് പുറത്തുവരുന്നത്.

ലോയേഴ്സ് കോൺഗ്രസ് സെക്രട്ടറിയെ ലോകായുക്തയിലെ സ്പെഷ്യൽ അറ്റോർണി ആയി പരിഗണിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയത് മുൻ കെപിസിസി പ്രസിഡന്റ് എം എം ഹസൻ. കെപിസിസിയുടെ ലെറ്റർ പാഡിൽ സ്വന്തം കൈപ്പടയിലെഴുതിയ കത്താണ് മുഖ്യമന്ത്രിക്ക് നൽകിയത്

തിരുവനന്തപുരം ജില്ലയിലെ ഒരു വനിതാ അഭിഭാഷകയെ കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഒഫ് ഫിഷറീസ് ഡെവലപ്പ്മെന്റ് ലിമിറ്റിഡിൽ ലീഗൽ അഡ്വൈസറായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വർക്കല കഹാർ എംഎൽഎ കത്ത് നൽകിയത് 2011 ജൂലൈ നാലിനാണ്.

ലോയേഴ്സ് കോൺഗ്രസ് സെക്രട്ടറിയെ ലോകായുക്തയിലെ സ്പെഷ്യൽ അറ്റോർണി ആയി പരിഗണിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയത് മുൻ കെപിസിസി പ്രസിഡന്റ് എം എം ഹസൻ. കെപിസിസിയുടെ ലെറ്റർ പാഡിൽ സ്വന്തം കൈപ്പടയിലെഴുതിയ കത്താണ് മുഖ്യമന്ത്രിക്ക് നൽകിയത്. ഇതേ ദിവസം തന്നെ തനിക്ക് വേണ്ടപ്പട്ട വ്യക്തിയുടെ മകളെ തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിൽ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു കത്തും നൽകിയിരുന്നു.

വർഷങ്ങളായി കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും രാഷ്ട്രീയ കേസുകൾ വാദിക്കുന്ന ഒരു അഭിഭാഷകനെ തിരുവനന്തപുരം അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് പരിഗണക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു

പാറശ്ശാലയിലെ ഒരു അഭിഭാഷകൻ തനിക്ക് വ്യക്തിപരമായി അറിയാവുന്ന വ്യക്തിയാണെന്നും, തന്റെ തിരഞ്ഞെടുപ്പിന്റെ മുഖ്യ സംഘാടകനുമാണെന്ന് കാണിച്ചാണ് മുൻ പാറശ്ശാല എംഎൽഎ എ ടി ജോർജ്ജ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. യൂത്ത് കോൺഗ്രസ് മുൻ നേതാവ് കൂടിയായ ഈ അഭിഭാഷകനെ നെയ്യാറ്റിൻകര സബ് കോടതിയിലോ, തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിലോ അഡീഷണൽ ഗവൺമെന്റ് പ്ലീഡറായി നിയമിക്കണമെന്നാണ് കത്തിലെ ശുപാർശ.

വർഷങ്ങളായി കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും രാഷ്ട്രീയ കേസുകൾ വാദിക്കുന്ന ഒരു അഭിഭാഷകനെ തിരുവനന്തപുരം അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് പരിഗണക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പാഠപുസ്തക സമരമുൾപ്പെടെയുള്ള കേസുകളിൽ അദ്ദേഹം കെ എസ് യുവിനും യൂത്ത് കോൺഗ്രസിനും നൽകിയ സംഭാവനകൾ പരിഗണിക്കണമെന്ന് കത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

അഡീഷണൽ പ്ലീഡർ, പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനങ്ങളുമായി ബന്ധപ്പെട്ട് പത്ത് അഭിഭാഷകരുടെ പട്ടികയാണ് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് മുഖ്യമന്ത്രിക്ക് നൽകിയത്

അഡീഷണൽ പ്ലീഡർ, പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനങ്ങളുമായി ബന്ധപ്പെട്ട് പത്ത് അഭിഭാഷകരുടെ പട്ടികയാണ് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് മുഖ്യമന്ത്രിക്ക് നൽകിയത്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനും തനിക്ക് വേണ്ടപ്പെട്ട ആളുമായ അഭിഭാഷകനെ കൊടുങ്ങല്ലൂർ മുൻസിഫ് കോടതിയിൽ സർക്കാർ അഭിഭാഷകനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടിയിൽ നിന്നുള്ള മുൻ ലോക്സഭാംഗം കെ പി ധനപാലനും കത്ത് നൽകിയിരുന്നു.

മഹാരാജാസ് കോളേജിലെ ഒരു മുൻ കെ എസ് യു നേതാവ് കൂടിയായ അഭിഭാഷകനെ എസ് സി/എസ് ടിയിൽ സ്പെഷ്യൽ ഗവ: പ്ലീഡറായി പരിഗണിക്കണമെന്നായിരുന്നു അന്തരിച്ച മുൻ എംഎൽഎ പി ടി തോമസ് നൽകിയ കത്ത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ