KERALA

2022ൽ കേരളത്തിലെ റോഡുകളിൽ പൊലിഞ്ഞത് 3,829 ജീവനുകൾ ; കെഎസ്ആർടിസി മാത്രം വരുത്തിവെച്ചത് 329 അപകടങ്ങൾ

ദേശീയപാതകളില്‍ മാത്രം 9,959 അപകടങ്ങള്‍; മറ്റ് റോഡുകളിൽ 21,316 അപകടങ്ങള്‍

എ വി ജയശങ്കർ

2022ല്‍ സംസ്ഥാനത്തെ റോഡുകളിലുണ്ടായത് 45,091 അപകടങ്ങള്‍. 3,829 പേർക്ക് ജീവൻ നഷ്ടമായി. 329 അപകടങ്ങളാണ് കെഎസ്ആർടിസി ബസ്സുകൾ മൂലം മാത്രമുണ്ടായത്. ഈ അപകടങ്ങളിൽ 60 പേർ മരിച്ചു. 160 ഓളം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

കെഎസ്ആർടിസി ബസ്സുകൾ മൂലം 329 അപകടങ്ങളാണ് പോയ വർഷമുണ്ടായത്

മറ്റ് സർക്കാർ വാഹനങ്ങൾ തട്ടി 24 റോഡപകടങ്ങളാണ് സംസ്ഥാനത്ത്‌ റിപ്പോർട്ട് ചെയ്തത്. ഇതിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. 2022ൽ റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളിൽ 9,959 എണ്ണം ദേശീയപാതകളിലാണ് സംഭവിച്ചത്. മറ്റ് റോഡുകളിൽ 21,316 അപകടങ്ങളുണ്ടായി. കഴിഞ്ഞ ആറു വർഷത്തിനിടെ മൂന്ന് ലക്ഷത്തോളം റോഡ് അപകടങ്ങളാണ് സംസ്ഥാനത്തെ റോഡുകളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല്‍ അപകടങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമായിട്ടില്ല.

ദേശീയപാതകളിൽ മാത്രം 9,959 അപകടങ്ങളും മറ്റു റോഡുകളിൽ 21,316 അപകടങ്ങളും സംഭവിച്ചു

റോഡുകളുടെ ശോചനീയാവസ്ഥയും അശ്രദ്ധയും അമിത വേഗതയിലുള്ള ഡ്രൈവിങ്ങും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

റോഡുകളുടെ ശോചനീയാവസ്ഥയും അശ്രദ്ധയും അമിത വേഗതയും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും അപകടങ്ങൾ വർധിക്കാനുള്ള പ്രാധാന കാരണം

184 മരണങ്ങള്‍ക്കിടയാക്കിയ 1,552 അപകടങ്ങളാണ് 2021ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഏറ്റവുമധികം വാഹനാപകടങ്ങളുണ്ടായത് മലപ്പുറം ജില്ലയിലാണെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ . 2020ലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് മലപ്പുറത്താണ്. 2021ൽ എറണാകുളം ജില്ലയായിരുന്നു വാഹനാപകടങ്ങളിൽ രണ്ടാം സ്ഥാനത്ത്.

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ