KERALA

സീറോ - മലബാർ സഭയിൽ വീണ്ടും കുർബാന യുദ്ധം: വിടവാങ്ങൽ വേദിയെന്ന് വത്തിക്കാനും, പോരാട്ടത്തിന്റെ പുതിയ തലമെന്ന് അതിരൂപതയും

അനിൽ ജോർജ്

തൃക്കാക്കരയിൽ സമ്പൂർണ ജനാഭിമുഖ കുർബാന അർപ്പിച്ചു വൈദികർ. സീറോ - മലബാർ ഹയരാർക്കി സ്ഥാപിതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചായിരുന്നു കുർബാന. എറണാകുളം - അങ്കമാലി അതിരൂപതയിലെ നാനൂറ് വൈദികരാണ് കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചത്. കുർബാനയിൽ അതിരൂപതയിലെ നൂറ് കണക്കിന് കന്യാസ്ത്രീകളും , ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. ഇതിന് പുറമെ മറ്റ് രൂപതയിലെ വൈദികരും കന്യാസ്ത്രീകളും വിശ്വാസികൾക്കൊപ്പം കുർബാനയിൽ പങ്കെടുത്തു.

സീറോ- മലബാർ സഭയിൽ സമ്പൂർണ ജനാഭിമുഖ കുർബാന അര്‍പ്പിക്കുന്നത്‌ വത്തിക്കാൻ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ എറണാകുളം - അങ്കമാലി അതിരൂപതയിൽ ആ തീരുമാനം നടപ്പിൽ വരുത്താൻ 2023 ഡിസംബർ 25 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനാൽ ഇന്നത്തെ കുർബാനക്കെതിരെ നടപടി ഉണ്ടാകില്ല. അതിരൂപതയിലെ മുഴുവൻ വൈദികർക്കും ഒരുമിച്ച് അവസാനമായി സമ്പൂർണ ജനാഭിമുഖ കുർബാന അർപ്പിക്കാനും , കന്യാസ്ത്രീകൾക്കും, വിശ്വാസികൾക്കും ഒന്നിച്ച് പങ്കെടുക്കാനും ഇത്തരത്തിൽ സമ്പൂർണ ജനാഭിമുഖ കുർബാനയോട് വിട പറയാനും വേദി അനുവദിക്കുകയാണ് ഇതിലൂടെ വത്തിക്കാന്‍ ചെയ്തതെന്നു സീറോ- മലബാർ സഭാ നേതൃത്വം വ്യക്തമാക്കി.

അതേസമയം ജനാഭിമുഖ കുർബാനയിൽ നിന്ന് പിന്നോട്ടില്ലന്ന് എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരും , അൽമായരും ഇന്നും തുറന്നുപറഞ്ഞു. എന്നാൽ അതിരൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരോ , അതിരുപത കൂരീയ അംഗങ്ങളോ ഇന്നത്തെ സമ്പൂർണ ജനാഭിമുഖ കുർബാനയിൽ പങ്കെടുത്തില്ല. അതിരൂപത അംഗങ്ങളായ ആർച്ച് ബിഷപ്പുമാരും , ബിഷപ്പുമാരും , അതിരൂപതയുടെ ഭരണ ചുമതലയിലുണ്ടായിരുന്ന വിരമിച്ച ബിഷപ്പുമാരും ഇന്നത്തെ സമ്പൂർണ ജനാഭിമുഖ കുർബാനയിൽ നിന്ന് വിട്ടു നിന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും